ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു
ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അറസ്‌റ്റിലായ ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ജയിലിലെ ഒരു ഉദ്യോഗസ്ഥനെ തടവുകാര്‍ ബന്ദിയാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് തടവുകാര്‍ കൊല്ലപ്പെട്ടെതെന്നാണ് ആഭ്യന്തരമന്ത്രാലയം ഔദ്യോഗിക വിശദീകരണം നല്‍കിയിരിക്കുന്നത്.
തടവിലാക്കിയ ഉദ്യോഗസ്ഥനെ വാഹനത്തില്‍ കയറ്റി ജയിലിന് പുറത്തിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വാഹനത്തിലേക്ക് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. വര്‍ധിച്ച തോതില്‍ കണ്ണീര്‍ വാതകം ശ്വസിച്ചാണ് തടവുകാരും ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടത്. അതേസമയം ജയില്‍ ഉദ്യോഗസ്ഥനെ ബന്ദിയാക്കി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരെ ഉദ്യോഗസ്ഥര്‍ വെടിവെക്കുകയായിരുന്നു എന്ന് അല്‍ജസീറ റിപ്പോര്‍ട്ടു ചെയ്തു.
https://www.facebook.com/Malayalivartha