സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിച്ചു; ഇരുന്നൂറോളം മരണം
സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ ഇരുന്നൂറു പേര് മരണമടഞ്ഞു. തലസ്ഥാനമായ ദമാസ്കസിലെ എയ്ന് ടര്‍മ, സമാല്‍ക, ജോബര്‍ എന്നിവിടങ്ങളിലാണ് രാസായുധ പ്രയോഗം നടത്തിയെതന്നാണ് റിപ്പോര്‍ട്ട്.
രാസായുധങ്ങള്‍ അടങ്ങിയ റോക്കറ്റുകളാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേന വിമതര്‍ക്ക് നേരെ പ്രയോഗിച്ചത്. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. ആക്രമണത്തിന് ഇരയായവരുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു എന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. രാസായുധ പ്രയോഗത്തെ തുടര്‍ന്ന് അവശരായി ആശുപത്രിയില്‍ കിടക്കുന്ന കുട്ടികളുടെ ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അതേസമയം രാസായുധ ആക്രമണം നടന്നെന്ന ആരോപണത്തെ സിറിയ നിഷേധിച്ചു. ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നാണ് ഔദ്യോഗിക പ്രതികരണം.
https://www.facebook.com/Malayalivartha