താന്‍ പെണ്ണാണ്....അമേരിക്കയുടെ ഉറക്കം കെടുത്തിയ രഹസ്യം ചോര്‍ത്തല്‍ വീരന് ബ്രാഡ്ലി മാനിംഗ്
താന്‍ പെണ്ണാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ യുദ്ധ നയതന്ത്ര രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനികന് ബ്രാഡ്ലി മാനിംഗ്. താന്‍ പെണ്ണാണെന്നും തുടര്‍ന്നുള്ള ജീവിതം സ്ത്രീയായാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്നും മാനിംഗ് പറഞ്ഞു. 25കാരനായ മാനിംഗിനെ അമേരിക്കന്‍ രഹസ്യരേഖകള്‍ ചോര്ത്തിയകുറ്റത്തിന് 35 വര്‍ഷം തടവിന് വിധിച്ചിരുന്നു. ജനിതകപരമായി സ്ത്രീയാണെന്ന് മാനിംഗ് വെളിപ്പെടുത്തിയിരിക്കുന്നത് ലോകം ഞെട്ടലോടെയാണ് കേട്ടത്.
എന്റെ ജീവിതം പുതിയൊരു തലത്തിലേക്ക് കടക്കുകയാണ്, യഥാര്‍ഥ ഞാന്‍ ആരാണെന്ന് ലോകത്തെ അറിയിക്കേണ്ട സമയായിരിക്കുന്നു. ചെല്‍സെ മാനിംഗ് ആണ് ഞാന്‍. ഞാന്‍ ഒരു സ്ത്രീയാണ്. സ്ത്രീയായി മാറാന്‍ ആവശ്യമായ ഹോര്‍മോണ്‍ ചികിത്സകള്‍ ഉടന്‍ തന്നെ ആരംഭിക്കാനാണ് തീരുമാനം. എന്റെ തീരുമാനത്തെ എല്ലാവരും പിന്തുണക്കുമെന്നും സഹകരിക്കുമെന്നുമാണ് പ്രതീക്ഷ എന്ന് പറയുന്ന മാനിംഗിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിഭാഷകന് എന്‍.ബി.സി ന്യൂസില്‍ വായിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha