ഫുകുഷിമ ആണവനിലയം കൂടുതല്‍ അപകടകരമായ അവസ്ഥയില്‍
ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ വികിരണ ജലം ചോരുന്നത് വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് ജപ്പാന് ആണവ സുരക്ഷാ ഏജന്‍സി ദുരന്തത്തെ സ്കെയില്‍ ഒന്നില്‍ നിന്ന് അതീവ മോശം അവസ്ഥയായ സ്കെയില്‍ മൂന്നിലേക്ക് മാറ്റി.
നിലയത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയാണ് ടാങ്കില്‍ നിന്ന് അപകടകരമായ വികിരണത്തോടെയുള്ള വെള്ളം ചോരുന്നതായി വെളിപ്പെടുത്തിയത്. റിയാക്ടറില്‍ നിന്ന് നിറഞ്ഞൊഴുകുന്ന ജലം സംഭരിക്കുന്ന ടാങ്കാണിത്.
1986- ലെ ചെര്‍ണോബില്‍ ആണവ അപകടത്തിനുശേഷമുണ്ടായ ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് ഫുകുഷിമയിലേത്. 2011 മെയില്‍ സുനാമിയെത്തുടര്‍ന്നാണ് ഫുകുഷിമ ആണവനിലയം തകര്‍ന്നത്. ദുരന്തത്തെ തുടര്‍ന്ന് 1,60,000 പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
യു.എന്‍. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഫുകുഷിമയിലെ അവസ്ഥ ഗൗരവമായി വിലയിരുത്തി. ആവശ്യം വന്നാല്‍ സഹായത്തിനുള്ള സന്നദ്ധതയും അറിയിച്ചു.
https://www.facebook.com/Malayalivartha