ഇന്ത്യയ്ക്കെതിരേ ഹഫീസ് സയീദ്
ഇന്ത്യയ്ക്കെതിരേ പ്രകോപനപരമായ വാക്കുകളുമായി തീവ്രവാദ സംഘമായ ജമാ ഉദ്ധവ മേധാവി ഹഫീസ് സയീദ് വീണ്ടും രംഗത്തെത്തി. സമാധാനമാണോ യുദ്ധമാണോ വേണ്ടതെന്ന് ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കാമെന്നും 1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴെന്നും പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ ഒരിക്കലും മ്യൂസിയത്തില്‍ ഇരിക്കില്ലെന്നും ഹഫീസ് സയീദ് പറഞ്ഞു.
ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സയീദിന്റെ പ്രസ്താവന. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് ഹഫീസ് സയീദ്.
https://www.facebook.com/Malayalivartha