ഹാരി രാജകുമാരനും വിവാഹത്തിലേക്ക്
ബക്കിങ്ങാം കൊട്ടാരം മറ്റൊരു രാജകുമാരന്റെ വിവാഹത്തിനുള്ള തയ്യാറെടുക്കുന്നു. ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും രണ്ടാമത്തെ മകനായ ഹാരിയുടെ വിവാഹനിശ്ചയവാര്‍ത്തയാണ് പുറത്തു വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിവാഹവാര്‍ത്ത പ്രഖ്യാപിക്കും.
24-കാരിയായ കൂട്ടുകാരി ക്രസിഡ ബോനാസിനെയാണ് 28-കാരനായ ഹാരി വിവാഹംചെയ്യാനൊരുങ്ങുന്നത്. അപ്പാച്ചെ ഹെലികോപ്റ്റര്‍ പൈലറ്റായ ഹാരി ബ്രിട്ടീഷ് കിരീടാവകാശികളുടെ നിരയിലെ നാലാമനാണ്. സഹോദരന് വില്ല്യമിന്റെ വിവാഹം 2011 ല്‍ ആയിരുന്നു. കാമുകി ആയിരുന്ന കാതറിനെയാണ് വില്ല്യം ജീവിതസഖിയാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 22 ന് ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞും ജനിച്ചിരുന്നു.
https://www.facebook.com/Malayalivartha