ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ സൈനിക നടപടി
പ്രസിഡന്റ് ബരാക് ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാസായുധം പ്രയോഗിച്ചു എന്നു തെളിയിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
അതേസമയം വിമതര്‍ക്കുമേല്‍ രാസായുധം പ്രയോഗിച്ചിട്ടില്ല എന്ന നിലപാടില്‍ തന്നെയാണ് സിറിയന്‍ സൈന്യം. കഴിഞ്ഞ ദിവസം രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ യു.എന്‍ സംഘത്തിനു നേരെ വെടിവെപ്പുണ്ടായിരുന്നു.
https://www.facebook.com/Malayalivartha