സിറിയയില്‍ സൈനിക നടപടി; തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് ഒബാമ
സിറിയന്‍ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അന്താരാഷ്ട്രസമൂഹത്തിനുണ്ട്. സിറിയയിലെ പ്രശ്നങ്ങളില്‍ തനിക്ക് പ്രത്യേക താല്പര്യങ്ങളൊന്നും ഇല്ലെന്നും ഒബാമ പറഞ്ഞു. പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സിറിയയില്‍ സൈനിക നടപടിക്കായ് ഒബാമയുടെ ഉത്തരവ് കാത്തിരിക്കുകയാണെന്ന് യു.എസ് പ്രതിനിധി സഭയിലെ സ്പീക്കര്‍ ജോണ്‍ ബൊനര് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha