സിറിയന്‍ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കിയില്ല
സിറിയയ്ക്കെതിരെ സൈനിക നടപടിക്കൊരുങ്ങുന്ന അമേരിക്കയ്ക്കും സഖ്യശക്തികള്‍ക്കും തിരിച്ചടി. യുദ്ധത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചില്ല. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവതരിപ്പിച്ച പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളി. 272നെതിരെ 285 വോട്ടുകള്‍ക്കാണ് പ്രമേയം തള്ളിയത്. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ വികാരത്തെ വ്രണപ്പെടുത്തി സൈനിക നീക്കത്തിന് മുതിരില്ലെന്ന് കാമറൂണ്‍ പാര്‍ലമെന്റിന് ഉറപ്പുനല്‍കി.
അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിക്കായ് സമീപിക്കാനിരിക്കുകയാണ് പ്രസിഡന്റ് ബരാക് ഒബാമ. സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ അനുമതി ലഭിക്കുന്നതു വരെ ഒരു തരത്തിലുള്ള തീരുമാനവും കൈക്കൊള്ളില്ല എന്നാണ് സൂചന.
https://www.facebook.com/Malayalivartha