സിറിയയില്‍ സൈനിക നടപടി ഉടനെന്ന് ഒലാദ്
സിറിയയെ ആക്രമിക്കുന്നതിന് അമേരിക്കയ്ക്ക് ഫ്രാന്‍സിന്റെ പിന്തുണ. സിറിയയില്‍ സൈനിക നടപടി ആവശ്യമില്ലെന്ന ബ്രിട്ടന് പാര്‍ലമെന്റിന്റെ തീരുമാനം വന്നയുടനെയാണ് ഫ്രഞ്ച് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ചയോടെ സൈനിക നടപടിയുണ്ടാകുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദ് വ്യക്തമാക്കി. സിറിയയില്‍ ഇടപെടുന്ന കാര്യത്തില്‍ പാശ്ചാത്യ ശക്തികള്‍ക്കിടയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ട്. ജര്‍മനിയും കാനഡയും ഇറ്റലിയും സംയുക്ത സൈനിക നീക്കത്തിനെതിരാണ്.
ബ്രിട്ടന്റെ തീരുമാനം സൈനിക നീക്കത്തെ ബാധിക്കില്ല. സിറിയയില്‍ ശക്തമായ സൈനിക നടപടിയാണ് വേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ഫ്രഞ്ച് പാര്‍ലമെന്റ് അടിയന്തിരമായി സമ്മേളിക്കുമെന്നും ഒലാദ് വ്യക്തമാക്കി
https://www.facebook.com/Malayalivartha