ഫുക്കുഷിമ ആണവനിലയം; സുരക്ഷയ്‌ക്കായി ജപ്പാന്‍ 470 മില്യണ്‍ യു.എസ് ഡോളര്‍ പ്രഖ്യാപിച്ചു
ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നുള്ള ജലച്ചോര്‍ച്ചയെ തടയുന്നതിനായി സര്‍ക്കാര്‍ 470 മില്യണ്‍ യു.എസ് ഡോളര്‍ പ്രഖ്യാപിച്ചു. 300 ടണ്‍ ആണവ ഇന്ധനം കലര്‍ന്ന ജലം പുറത്തേയ്‌ക്ക് ഒഴുകിയതായി നേരത്തെ ജപ്പാന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആണവനിലയത്തിലെ ജലച്ചോര്‍ച്ച വര്‍ധിച്ചുവരികയാണെന്നും ചോര്‍ച്ച തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ വക്താവ് യോഷിഹിഡെ സുഗ പറഞ്ഞു.
2011ല്‍ ഉണ്ടായ ഭൂമികുലുക്കത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലുമാണ് ഫുക്കുഷിമ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായത്. 1000 ടണ്‍ ശേഷിയുള്ള സ്‌റ്റീല്‍ ടാങ്കിന്റെ മൂന്നാമത്തെ അറയിലാണ് ചോര്‍ച്ച. ശീതികരണ സംവിധാനങ്ങള്‍ തകരാറിലായ നിലയത്തില്‍ ജലം പമ്പ് ചെയ്‌താണ് റിയാക്ടറുകളെ തണുപ്പിക്കുന്നത്.
https://www.facebook.com/Malayalivartha