സിറിയയില്‍ അമേരിക്ക നടത്താനിരിക്കുന്ന സൈനിക നടപടിക്കെതിരെ ഇന്ത്യ
സിറിയയില്‍ അമേരിക്ക നടത്താനിരിക്കുന്ന സൈനിക നടപടിയ്‌ക്കെതിരെ ഇന്ത്യ. സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് ജി.20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. സിറിയയില്‍ സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ ഇന്ത്യ അനുകൂലിക്കില്ല. രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണെന്നും എന്നാല്‍ അക്കാര്യത്തില്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയിലെ സൈനിക ഇടപെടല്‍ ലോക സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുമെന്നും എണ്ണവില കുത്തനെ ഉയര്‍ത്തുമെന്നും ചൈനീസ് ഉപപ്രധാനമന്ത്രി സു ഗ്വാന്‍ഗ്യാവു പറഞ്ഞു. ഉച്ചകോടിയുടെ ഔദ്യോഗിക അജന്‍ഡയിലില്ലെങ്കിലും സിറിയന്‍പ്രശ്‌നതന്നെയാണ് മുഖ്യചര്‍ച്ചാവിഷയം.
https://www.facebook.com/Malayalivartha