ആഭ്യന്തര യുദ്ധം; സിറിയയില്‍ 20 ലക്ഷത്തോളം കുട്ടികളുടെ പഠിപ്പ് മുടങ്ങി
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങിയതായി ഐക്യരാഷ്ട്ര സഭ. ഇവരുടെ പഠിപ്പ് തുടരുന്നതിനായി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും യു.എന്നിന്റെ കുട്ടികള്‍ക്കുള്ള ഫണ്ടായ യുണിസെഫ് വ്യക്തമാക്കി.
കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ മാത്രം സിറിയയില്‍ 39 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പ് നിര്‍ത്തേണ്ടതായി വന്നു.
യുദ്ധത്തില്‍ സ്‌ക്കൂളുകള്‍ തകര്‍ന്നതും പല സ്‌ക്കൂളുകളും പുനരധിവാസ കേന്ദ്രങ്ങളായതുമാണ് വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിയത്. പട്ടാളവും വിമതരും തമ്മില്ലുള്ള ഏറ്റമുട്ടലില്‍ ഇതുവരെ 3000ത്തോളം സ്‌ക്കൂളുകള്‍ തകര്‍ന്നു. 930 സ്‌ക്കൂളുകള്‍ പുനരധിവാസ കേന്ദ്രങ്ങളായി മാറി.
വിദ്യാര്‍ത്ഥികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി 10 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂള്‍ ബാഗുകളും സ്‌റ്റേഷനറി സാമഗ്രികളും യുണിസെഫ് എത്തിച്ചിട്ടുണ്ട്. 80 ലക്ഷം ടെക്സ്റ്റ് ബുക്കുകള്‍ അടിയന്തിരമായ അച്ചടിച്ചു നല്‍കുമെന്നും യുണിസെഫ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha