വ്‌ളാഡിമിർ പുടിൻ എന്താ കുമ്പിടിയാണോ ?അതോ മരിച്ചോ ? റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) തന്‍റെ അപരനെ (Body Double) ഉപയോഗിക്കുന്നതായി യുക്രൈന്‍ ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവ് ..അപരനെ ഇറക്കിയത് എന്തിന്?
ഒരാളെ പോലെ ഏഴു പേർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. പലപ്പോഴായി സോഷ്യൽ മീഡിയയിൽ ഇത് സാധൂരിക്കുന്ന തരത്തിലെ ചിത്രങ്ങളും പുറത്ത് വരാറുണ്ട്. ആധുനീകവും സാങ്കേതികവുമായ ഒരുപാട് വിദ്യകളുളള ഇന്നത്തെ കാലത്ത് ഒരാളെ പോലെ ഏഴല്ല ഏഴുന്നൂറ് പേരെ വേണമെങ്കിലും നിർമ്മിക്കാൻ സാധിക്കും
ലോകത്തിലെ ഏകാധിപതികളില്‍ പലരും സ്വന്തം മുഖത്തിന് സമാനമായ മുഖമുള്ള അപരന്മാരെ നിലനിര്‍ത്തിയിരുന്നു എന്നതിന് നിരവധി കഥകള്‍ ഇതിന് മുമ്പും നമ്മള്‍ കേട്ടിട്ടിണ്ട്. ഏറ്റവും ഒടുവിലായി അത്തരമൊരു ആരോപണം ഉയര്‍ന്നത് ഇറാഖ് പ്രസിഡന്‍റ് ആയിരുന്ന സദ്ദാം ഹുസൈന് എതിരെയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും (Vladimir Putin) തന്‍റെ അപരനെ (Body Double) ഉപയോഗിക്കുന്നതായി യുക്രൈന്‍ ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവാണ് (Major General Kyrylo Budanov) ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പുടിന്‍റെ പൊരുമാറ്റത്തിലും ചെവിയിലും ഈ വ്യത്യാസം കാണാമെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല അപരന് വ്യത്യസ്ത ശീലങ്ങളും നടത്തവും ഉയരവും ഉണ്ടെന്നും ബുഡനോവ് കൂട്ടിചേര്‍ത്തു.
ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ചില പരിപാടികളില്‍ അപരനെ ഉപയോഗിക്കാറുണ്ടെന്ന് ഉക്രേനിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും അവകാശപ്പെട്ടു. വ്ളാഡിമിര്‍ പുടിന്റെ ആരോഗ്യനില മോശമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉക്രെയ്ന്‍ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സിയുടെ വക്താവ് ആന്‍ഡ്രി യുസോവ്, ഓണ്‍ലൈന്‍ മാധ്യമമായ ഉക്രൈന്‍സ്‌ക പ്രാവ്ദയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഇത് ഓപ്പറേറ്റീവ് ഇന്റലിജന്‍സിനെയും ഫിസിയോഗ്‌നോമിസ്റ്റുകളുടെയും മറ്റ് പല വിദഗ്ധരുടെയും വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുതയാണ്.' അദ്ദേഹം പറഞ്ഞു. പുടിന്റെ ആരോഗ്യനില വഷളാണെന്നും ഇത് മറച്ചുവെക്കാന്‍ അപരന്‍മാരെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ക്രെംലിന്‍ നേരത്തെ തള്ളിയിരുന്നു.മാര്‍ച്ചില്‍ വ്ളാഡിമിര്‍ പുടിന്‍ ഉക്രെയ്നിന്റെ അധിനിവേശ പ്രദേശങ്ങളില്‍ നടത്തിയ അപ്രഖ്യാപിത സന്ദര്‍ശനം ചൂണ്ടിക്കാട്ടി യുസോവ് തെളിവ് നിരത്തി.
''അദ്ദേഹത്തിന്റെ അധിനിവേശ പ്രദേശ സന്ദര്‍ശനങ്ങള്‍ തികച്ചും വ്യാജമാണ്. ഇത് വളരെ മോശമായും തിടുക്കത്തിലും സംഘടിപ്പിച്ചതാണ്. 'പുടിന്റെ' പെരുമാറ്റത്തിലും രൂപത്തിലും കാര്യമായ വ്യത്യാസമുണ്ടായിരുന്നു,' യുസോവ് പറഞ്ഞു.
''പുടിന്‍ ഒരിക്കലും അത്തരമൊരു കാറില്‍ ഇരിക്കില്ല, ഒരിക്കലും അങ്ങനെ വസ്ത്രം ധരിക്കില്ല. ക്രെംലിനിലെ യഥാര്‍ത്ഥ പുടിന്റെ അടുത്തേക്കുള്ള പ്രവേശനം സ്വന്തം അനുചരസംഘത്തിന് പോലും പരിമിതമാണെന്ന് ഞങ്ങള്‍ക്കറിയാം. മീറ്ററുകള്‍ നീളമുള്ള ഒരു മേശയുടെ നീളം കൂടി വരുന്നു. പുടിനെ കാണാനെത്തുന്ന ആളുകളെ നിര്‍ബന്ധമായി ക്വാറന്റൈന്‍ ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.
ഇതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ച കഥ സൈബർ ലോകത്തെ ചർച്ചാവിഷയം ആയിരുന്നു ..
സെലൻസ്‌കിയെ രക്ഷിച്ച് പോളണ്ടിലെത്തിച്ചു എന്നാണ് പ്രചരിച്ച വാർത്ത.കേൾക്കുമ്പോൾ വാർത്ത തെറ്റാണ് എന്ന് തോന്നാമെങ്കിലും സംഗതി സത്യമാണ് ..പക്ഷെ ഈ പറയുന്ന ലോക നേതാക്കൾ ഒന്നും യാഥർത്ഥ്യമല്ല. അവരുടെ അപരന്മാരാണ്.
കാഴ്ചയ്‌ക്ക് സെലൻസ്‌കിയും പുടിനും കിമ്മിനേയും പോലെയിരിക്കുമെങ്കിലും അവരുടെ അപരന്മാരുടെ ചിത്രമാണ് പ്രചരിച്ചത്. ഇതിൽ പുടിന്റെ അപരനും കിമ്മിന്റെ അപരനും പോളണ്ടിൽ ഒരുമിച്ചായിരുന്നു താമസം.
കാഴ്ചയ്‌ക്ക് പുടിനെ പോലെയുള്ളയാളുടെ യഥാർത്ഥ പേര് സ്ലാവെക് സോബ്ല എന്നാണ്. കിമ്മിന്റെ അപരന്റെ യഥാർത്ഥ പേര് ഹൊവാർഡ് എക്‌സ് എന്നും. ഉമിദ് ഇസാബേവ് എന്നാണ് സെലൻസ്‌കിയുടെ അപരന്റെ പേര്.
സെലൻസ്‌കിയുടെ അപരനും പുടിന്റെ അപരനും യുക്രെയ്ൻ സ്വദേശികളാണ്. യുദ്ധം നടക്കുന്നതിനാൽ സെലൻസ്‌കി ആണെന്ന് കരുതി റഷ്യൻ സൈന്യം കൊലപ്പെടുത്തുമോ എന്ന് ഭയന്നാണ് ഉമിദ് ജീവിക്കുന്നത്. അങ്ങനെയിരിക്കെ ഒരു ട്രെയിൻ യാത്രയ്‌ക്കിടെയാണ് പുടിന്റെ അപരനുമായി സെലൻസ്‌കിയുടെ അപരൻ പരിചയപ്പെടുന്നത്. ഓരോ നിമിഷവും ഭയന്നുള്ള ഉമിദിന്റെ ജീവിതം കണ്ടിട്ടാകണം പുടിന്റെ അപരൻ സ്ലാവെക് സോബ്ല, ഉമിദിനെ പോളണ്ടിലേക്കെത്താൻ സഹായിച്ചത്.
പുടിന്റെ അപരനും സെലൻസ്‌കിയുടെ അപരനും ചേർന്ന് കിമ്മിന്റെ അപരന്റെ സഹായത്താലാണ് പോളണ്ടിലെത്തുന്നത്. കിമ്മിന്റെ അപരൻ ഹോവാർഡ് പോളണ്ടിലാണ് താമസിക്കുന്നത്. ഈ മൂന്ന് അപരന്മാരും ഇപ്പോൾ പോളണ്ടിൽ സുരക്ഷിതമായുണ്ട്. സെലൻസ്‌കിയുമായി ഉമിദ് കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. സെലൻസ്‌കിയുടെ ഫിലിം കമ്പനിയിലാണ് ഉമിദ് ജോലി ചെയ്യുന്നത്.
ഇപ്പോൾ പൊതുവേദിയിൽ കാണുന്നത് പുടിനെ അല്ല എന്നാണു ഉക്രൈൻ ഇന്റലിജിൻസ് മേധാവി ഉറപ്പിച്ചു പറയുന്നത് ..റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യം നേരത്തെ തന്നെ ടിവി ചര്‍ച്ചകളിലും പത്രമാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാണ്.
പുടിന്‍ ഉദരരോഗമടക്കമുള്ള നിരവധി രോഗങ്ങളെ നേരിടുകയാണെന്നും പുടിന് ക്യാന്‍സറാണെന്നതുമടക്കമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അടുത്ത കാലത്തായി പുടിന്റെ ഉയരത്തിലും ചെവിയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് യുക്രൈന്റെ മേജര്‍ ജനറല്‍ കൈറിലോ ബുഡനോവ് അവകാശപ്പെട്ടതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു.
പുടിന്റെ അപരന് വ്യത്യസ്ത ശീലങ്ങള്‍, വ്യത്യസ്ത രീതികള്‍, വ്യത്യസ്ത നടത്തം തുടങ്ങി നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ചിലപ്പോള്‍ വ്യത്യസ്ത ഉയരങ്ങള്‍ തന്നെ ഇവര്‍ തമ്മില്‍ കാണാനാകുമെന്നും ബുഡനോവ് ആരോപിച്ചു. കഴിഞ്ഞ മാസം ടെഹ്റാനില്‍ നടന്ന ഉച്ചകോടിയില്‍ വ്ളാഡിമിര്‍ പുടിന്‍ അപരനെ ഉപയോഗിച്ചിരിക്കാമെന്ന് ആണ് ബുഡനോവ് പറയുന്നത് .
ടെഹ്റാനില്‍ വച്ച് വിമാനത്തിന്റെ പടികള്‍ ഇറങ്ങുമ്പോള്‍ റഷ്യന്‍ നേതാവിന്റെ ചലനങ്ങള്‍ വിചിത്രമായിരുന്നു. അസാധാരണമാംവിധം വേഗത്തിലാണ് നീങ്ങിയത്. മുന്‍ പൊതുപരിപാടികളേക്കാള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നതായും യുക്രൈന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു
https://www.facebook.com/Malayalivartha