ആദ്യരാത്രി അവസാനരാത്രി... രക്തസ്രാവത്തെ തുടര്‍ന്ന് ആദ്യരാത്രിയില്‍ എട്ടുവയസുകാരി മരിച്ചു
യെമനില്‍ നിന്നാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഈ വാര്‍ത്ത വന്നത്. ആദ്യ രാത്രിയ്‌ക്കു ശേഷം ആന്തരികാവയവങ്ങളില്‍ ഉണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയായിരുന്നു. അഞ്ച് ഇരട്ടി പ്രായക്കൂടുതലുള്ള പുരുഷനെയാണ് പെണ്‍കുട്ടിയ്‌ക്ക് വിവാഹം കഴിക്കേണ്ടി വന്നത്. റാവന്‍ എന്ന എട്ടുവയസുകാരിയാണ് ഇവ്വിധം ദാരുണമായി കൊല്ലപ്പെട്ടത്. തെക്ക്‌പടിഞ്ഞാറന്‍ യമനിലെ ഹജ്ജ ഗവര്‍ണറേറ്റിലാണ് സംഭവം. കുവൈറ്റി പത്രമായ അല്‍ വദനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
വാര്‍ത്ത പുറത്തുവന്നതോടെ യമനിലും കുവൈറ്റിലും ഉള്ള സാമൂഹ്യപ്രവര്‍ത്തകര്‍ ശക്തമായി രംഗത്തെത്തി. കുട്ടിയുടെ മാതാപിതാക്കളേയും വരനേയും മാതാപിതാക്കളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
യമനില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ സാധാരണമാണ്. പതിനഞ്ചുവയസിന് താഴെയുള്ള കാല്‍ ശതമാനത്തിലധികം പെണ്‍കുട്ടികള്‍ യമനില്‍ വിവാഹിതരാണെന്നാണ് റിപ്പോര്‍ട്ട്. ശൈശവ വിവാഹങ്ങള്‍ക്കെതിരെ യമനില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും ഇത്തരം വിവാഹങ്ങള്‍ക്ക് കുറവൊന്നും ഇല്ല.
2008ല്‍ പത്തുവയസുകാരിയായ നുജൂദ് അലി എന്ന പെണ്‍കുട്ടി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് യമനിലെ പ്രാകൃതമായ വിവാഹങ്ങളെക്കുറിച്ച് പുറംലോകം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയത്. നുജൂദിനെ പത്തുവയസിലാണ് വളരെ പ്രായവ്യത്യാസമുള്ള ഒരാളെക്കൊണ്ട് മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചത്.
https://www.facebook.com/Malayalivartha