സുഷ്മിത ബാനര്‍ജി വധം; രണ്ടു തീവ്രവാദികള്‍ അറസ്റ്റില്‍
ഇന്ത്യന്‍ എഴുത്തുകാരി സുഷ്‌മിത ബാനര്‍ജി വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ട് പേരെ അഫ്‌ഗാന്‍ പോലീസ് അറസ്റ്റ് ചെയ്‌തു. മുഹമ്മദ് യാക്കൂബ്, മുഹമ്മദ് ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. താലിബാനുമായി ബന്ധമുള്ള ഹഖ്വാനി എന്ന തീവ്രവാദസംഘടനയിലെ അംഗങ്ങളാണിവര്‍.
അഫ്‌ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ തീവ്രവാദികള്‍ സുഷ്‌മിത ബാനര്‍ജിയെ വെടിവച്ചുകൊല്ലുകയായിരുന്നു. കുടുംബാംഗങ്ങളെ തടവിലാക്കിയ ശേഷമാണ് വെടിവച്ചത്. 25 വെടിയുണ്ടകളാണ് സുഷ്‌മിതയുടെ ദേഹത്തുനിന്ന് കണ്ടെത്തിയത്.
1989 ലാണ് സുസ്‌മിത അഫ്‌ഗാന്‍കാരനായ വ്യാപാരി ജാന്‍ബാസ് ഖാനെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് അഫ്‌ഗാനിലേയ്‌ക്ക് താമസം മാറ്റി. വിവാഹത്തിനുശേഷം മതപരിവര്‍ത്തനം നടത്തി സാഹിബ് കമല എന്നപേരിലാണ് സുഷ്‌മിത അഫ്ഗാനില്‍ അറിയപ്പെട്ടിരുന്നത്. 'കാബൂളി വാലാസ് ബംഗാളി വൈഫ് ' എന്ന ആദ്യപുസ്തകത്തില്‍ സുഷ്മിത ബുര്‍ക്കയുടെ പേരില്‍ താലിബാനെതിരെ വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha