രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാല്‍ സൈനിക നടപടിയില്ല
സിറിയ തങ്ങളുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കിയാല്‍ സൈനിക നടപടി മാറ്റിവെക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. നേരത്തെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലാക്കാന്‍ റഷ്യ സിറിയയോട് നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ നിലപാട്. എന്നാല്‍ സിറിയ ഇതിന് തയ്യാറാകുമോ എന്ന കാര്യത്തില്‍ ഒബാമ അവിശ്വാസം രേഖപ്പെടുത്തി. റഷ്യയുടെ നിര്‍ദേശത്തെ ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്‌തു.
അതേസമയം സിറിയയില്‍ സൈനിക നടപടി വേണോ എന്ന കാര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള അമേരിക്കന്‍ കോണ്‍ഗ്രസിന്റെ തീരുമാനം നിര്‍ണായകമാണ്. അതേസമയം കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചില്ലെങ്കിലും ഒബാമക്ക് തീരുമാനവുമായി മുന്നോട്ടു പോകാന്‍ സാധിക്കും.
https://www.facebook.com/Malayalivartha