ഇറാനില്‍ ബസുകള്‍ കൂട്ടിയിടിച്ച് 44 മരണം
ഇറാന് തലസ്ഥാനമായ ടെഹ്‌റാനില്‍ രണ്ടു യാത്രാബസുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്കു പരിക്കേറ്റു. രാത്രിയാണ് അപകടം സംഭവിച്ചത്. ഇസ്‌ഫഹാനില്‍നിന്നു ടെഹ്‌റാനിലേക്കു വന്ന ബസും ടെഹ്‌റാനില്‍നിന്ന് യാസ്‌ദിലേക്കു പോയ ബസും തമ്മിലാണു കൂട്ടിയിടിച്ചത്. അപകടത്തെത്തുടര്‍ന്ന് ഇരുബസുകള്‍ക്കും തീപിടിച്ചു.
https://www.facebook.com/Malayalivartha