സിറിയയില്‍ കരയുദ്ധത്തിനില്ല- അമേരിക്ക
സിറിയയില്‍ കരയുദ്ധത്തിന് അമേരിക്ക ശ്രമിക്കില്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ. എന്നാല്‍ മറ്റുരാജ്യങ്ങളുടെ പിന്തുണയോടെ സിറിയക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ഒബാമ.
സിറിയക്കെതിരെ തുറന്ന യുദ്ധത്തിനില്ല. എന്നാല്‍ രാസായുധം സംബന്ധിച്ച് നല്‍കിയ ഉറപ്പുകള്‍ സിറിയ ലംഘിക്കുന്ന പക്ഷം സൈനിക നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒബാമ താക്കീത് നല്‍കി. സിറിയയില്‍ രാസായുധ ശേഖരം നശിപ്പിക്കുന്നതിനായി റഷ്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഒബാമ പറഞ്ഞു.
https://www.facebook.com/Malayalivartha