അമേരിക്കയും നരേന്ദ്ര മോഡിയെ അനുകൂലിക്കുന്നു? മോഡി വിസയ്‌ക്ക് അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന് അമേരിക്ക
ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോഡി വിസയ്‌ക്ക് അപേക്ഷിച്ചാല്‍ നിലവിലുള്ള ഇമിഗ്രേഷന്‍ നിയമമനുസരിച്ച് അത് പരിഗണിക്കുമെന്ന് അമേരിക്ക. വിസയ്‌ക്ക് മോഡി അപേക്ഷിച്ചാല്‍ അതിനെ സ്വാഗതം ചെയ്യുമെന്നും യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മേരി കാര്‍ഫ് പറഞ്ഞു.
മുമ്പ് പലപ്രാവശ്യം നരേന്ദ്രമോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മോഡിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. അതോടെയാണ് മോഡിയോടുള്ള കാഴ്‌ചപ്പാടില്‍ അമേരിക്ക വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായത്.
https://www.facebook.com/Malayalivartha