വയറുവേദനയ്‌ക്ക് ചികിത്സതേടിയ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച മലയാളി ഡോക്‌ടര്‍ കുറ്റക്കാരന്‍
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വയറുവേദനയ്‌ക്ക് ചികിത്സതേടിയ രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാളി ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഓസ്ട്രേലിയന്‍ സുപ്രീംകോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ഡോ. മനു ഗോപാല്‍ മാമ്പിള്ളി (39) ആണ് പ്രതി. രണ്ടാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കുറ്റക്കാനാണെന്ന് കോടതി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദനയെ തുടര്‍ന്ന് ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ രണ്ടു യുവതികളെ രണ്ടുസമയത്ത് മനു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പതിനെട്ടും മുപ്പത്തൊന്‍പതും വയസുള്ള രണ്ട് യുവതികളേയാണ് ഡോക്‌ടര്‍ ചികിത്സയ്‌ക്കെന്ന വ്യാജേന പീഡിപ്പിച്ചത്. രോഗി കയറിയയുടനെ പരിശോധനയ്‌ക്കായി വാതില്‍ അടയ്‌ക്കുകയും രഹസ്യഭാഗങ്ങളില്‍ ഗ്ലൗസറിടാതെ സ്‌പര്‍ശിക്കുക്കയും ഉള്ളു പരിശോധനയ്‌ക്കായി നിര്‍ബന്ധിക്കുകയും ചെയ്‌തു. തുടര്‍ന്ന് ബലാല്‍ക്കാരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ യുവതികള്‍ പരാതിപ്പെടുകയായിരുന്നു.
മാര്‍ച്ച് ഒന്നിനാണ് ഡോക്ടര്‍ അറസ്റ്റിലായത്. അറസ്റ്റിലാകുമെന്ന് ഭയന്ന് മനു പോലീസിനെ വെട്ടിച്ച് കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha