തീവ്രവാദ ആക്രമണത്തില്‍ ഗര്‍ഭിണിയായ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടു
കെനിയയിലെ വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് സെന്ററിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും കൊല്ലപ്പെട്ടു. റൂഹില ആദിത്യ സൂദ് ആണ് കൊല്ലപ്പെട്ടത്. റേഡിയോ ആഫ്രിക്ക മീഡിയ ഗ്രൂപ്പിന്റെ ഈസ്റ്റ് എഫ്എമ്മിലെ അവതാരകയായിരുന്നു ഇവര്‍. വിനോദവാര്‍ത്താ പരിപാടികളായ കിസ് ടിവി, കിസ് 100, ഇ ന്യൂസ്, എക്‌സ് എഫ്.എം തുടങ്ങിയവയായിരുന്നു റൂഹില അവതരിപ്പിച്ചിരുന്നത്. തീവ്രവാദികള്‍ വെടിവെപ്പ് നടത്തുമ്പോള്‍ ഷോപ്പിംഗ് മാളിന്റെ മുകള്‍ നിലയിലെ കാര്‍പാര്‍ക്കിംഗ് ഭാഗത്തായിരുന്നു റൂഹില. തന്റെ രണ്ടു കുട്ടികള്‍ക്കൊപ്പമായിരുന്നു റൂഹില ഷോപ്പിംഗ് മാളിലെത്തിയിരുന്നത്. ആറു മാസം ഗര്‍ഭിണിയുമായിരുന്നു റൂഹില. കേതന്‍ സൂദ് ആണ് റൂഹിലയുടെ ഭര്‍ത്താവ്.
https://www.facebook.com/Malayalivartha