ആണവ പദ്ധതി; അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതെന്ന് ഇറാന്
ആണവ വിഷയത്തില്‍ അമേരിക്കയുമായി നടത്തിയ ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി മൊഹമ്മദ് ജാവദ് സരീഫ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ആണവ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ആണവോര്‍ജം ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മാത്രമായേ ഉപയോഗിക്കുള്ളൂ എന്ന് ചര്‍ച്ചയില്‍ ഇറാന്‍ പറഞ്ഞു. ചര്‍ച്ച ശുഭകരമായിരുന്നു എന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ജോണ്‍ കെറി പറഞ്ഞു. ഇറാനിലെ പുതിയ സര്‍ക്കാരുമായുള്ള ചര്‍ച്ച ആശാവഹമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha