മന്‍മോഹന്‍-ഒബാമ കൂടിക്കാഴ്‌ച; നിക്ഷേപ,വാണിജ്യ,തീവ്രവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്‌ച. വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി സുജാതാസിംഗ്, അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവു എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
നിക്ഷേപ,വാണിജ്യ,തീവ്രവാദ വിഷയങ്ങള്‍ മുഖ്യ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലുമുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍, അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ എന്നിവ തീവ്രവാദ വിഷയത്തിലെ ചര്‍ച്ചകളില്‍ മുഖ്യമായിരുന്നു. ഭീകരാക്രമണങ്ങള്‍ തടയാന്‍ പാക്കിസ്ഥാന്‍ മുന്‍കൈയെടുക്കെണമെന്ന് പറഞ്ഞ ഒബാമ കാശ്മീര്‍ ആക്രമണത്തെ അപലപിച്ചു.
ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് മന്‍മോഹന്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha