ബിക്കിനിയിടാത്ത ലോക സൗന്ദര്യ മത്സരത്തില്‍ മെഗന്‍ യങ്ങിന് കിരീടം.
2013ലെ ലോകസുന്ദരി കിരീടം ഫിലിപ്പീന്‍ സുന്ദരി മെഗന്‍ യങ്ങിന്. ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ലോക സൗന്ദര്യ മത്സരത്തില്‍ 126 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെയാണ് മെഗന്‍ പിന്തള്ളിയത്. യാഥാസ്ഥികരായ മുസ്ലീം വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് വച്ചായിരുന്നു ഇത്തവണത്തെ മിസ് വേള്‍ഡ്. അത്‌കൊണ്ട് ബിക്കിന റൗണ്ട് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ചൈനയുടെ വാങ്‌സിയാ യു മെഗന്‍ യങ്ങിന് കിരീടം ചാര്‍ത്തി.
മിസ് ഫ്രാന്‍സ് മറീന്‍ ലോര്‍ഫെലിന്‍ ഫസ്റ്റ് റണ്ണറപ്പും മിസ് ഘാന കരാനാസര്‍ സെക്കന്റ് റണ്ണറപ്പുമായി.
അവസാന പത്തു പേരില്‍ ഇന്ത്യന്‍ സുന്ദരി നവനീത് കൗര്‍ ദില്ലിന് ഇടം നേടാനായില്ല. അതിനാല്‍ നവനീത് കൗറിന് സെമിഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മിസ് മള്‍ട്ടിമീഡിയയായി നവനീത് കൗര്‍ തെരഞ്ഞെടുക്കപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha