ഇറാഖില്‍ സ്‌ഫോടനം; നാല്‍പതോളം പേര്‍ മരിച്ചു
ഇറാഖില്‍ ഉണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ മരിച്ചു. തലസ്ഥാനമായ ബാഗ്‌ദാദിലാണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിയ ഭൂരിപക്ഷ മേഖലകളിലെ വാണിജ്യകേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു സ്‌ഫോടനങ്ങള്‍. രാവിലത്തെ തിരക്കിനിടയിലാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. അപകടത്തിന്റെ വ്യാപ്‌തി കൂടാനും ഇതിടയാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇറാഖില്‍ ഏറെ നാളായി തുടര്‍ന്നുവരുന്ന ഷിയ- സുന്നി സംഘര്‍ഷത്തിന്റെ ഭാഗമാണ് ഇന്നുണ്ടായ സ്‌ഫോടനവും.
https://www.facebook.com/Malayalivartha