ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള, ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്...മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷി..
ലോകത്താകെ ഇപ്പോള്‍ രണ്ട് വലിയ യുദ്ധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്രായേലും പലസ്തീനും തമ്മിലും അതുപോലെ യുക്രൈനും റഷ്യയും തമ്മിലുള്ളതാണ് ഈ യുദ്ധങ്ങള്‍. ഇതുവരെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ ഗാസയില്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇനിയൊരു യുദ്ധത്തിന് സാധ്യതയുണ്ടോ? ഇറാനും ഇസ്രായേലും തമ്മില്‍ ഇപ്പോള്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ വീണ്ടുമൊരു യുദ്ധം സംഭവിച്ചേക്കാം. അമേരിക്ക ഇതിനൊപ്പം ചേര്‍ന്നാല്‍ അത് വലിയൊരു മഹായുദ്ധത്തിന് തന്നെ വഴിമാറാം. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിശേഷണമുള്ള ഒരു ജ്യോതിഷി ഇപ്പോള്‍ ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ്.ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ് പ്രവചനങ്ങള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചയാളാണ്.
450-500 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍. ഇപ്പോഴും അതില്‍ പലതും ഓരോ കാലഘട്ടങ്ങളിലായി ശരിയായി വരുന്നുണ്ട്. ഒന്നാം ലോക മഹുയുദ്ധവും രണ്ടാം ലോകമഹായുദ്ധവും ഇതേ കാലയളവിലാണ് കൃത്യമായി തന്നെ നോസ്ട്രഡാമസ് പ്രവചിച്ചത്.ലോകത്തെയാകെ വിറപ്പിക്കുന്ന പ്രവചനമാണ് ഈ ജ്യോതിഷി നടത്തിയിരിക്കുന്നത്. അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഇതില്‍ പറയുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് വരാന്‍ പോകുന്നതെന്ന് ഇന്ത്യന്‍ ജ്യോതിഷിയും നോസ്ട്രഡാമസ് എന്ന വിളിപ്പേരുമുള്ള കുശാല്‍ കുമാര്‍ പറയുന്നു.നേരത്തെ ഈ പ്രവചനം നടത്തിയിരുന്ന കുശാല്‍, പറഞ്ഞദിവസം തന്നെ ലോകത്ത് വലിയൊരു മഹായുദ്ധം ആരംഭിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ലോകത്ത് നടക്കാനിരിക്കുന്ന സുപ്രധാന ഇവന്റുകളാണ് ഈ ജ്യോതിഷി പ്രവചിക്കാറുള്ളത്.
ഇതെല്ലാം അതിവേഗം വൈറലായിരിക്കുന്നത്.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമാകുമെന്നും, അതുപോലെ രണ്ട് കൊറിയകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുമെന്നും, ചൈന, തായ്‌വാന്‍, റഷ്യ, നാറ്റോ എന്നിവരെല്ലാം യുദ്ധ ഭൂമിയിലേക്ക് എത്തുമെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇത് ലോകത്താകെ യുദ്ധം പടര്‍ത്താന്‍ ഇടയാക്കും. അങ്ങനെ മൂന്നാം ലോകമഹായുദ്ധം സംഭവിച്ചിരിക്കും.വേദിക് ജ്യോതിഷം ഉപയോഗിച്ചാണ് ഇവ നടക്കുമെന്ന് പറയാന്‍ സാധിക്കുന്നതെന്ന് കുശാല്‍ കുമാര്‍ പറയുന്നു. ഓരോ ഗ്രഹങ്ങളും രാശിമാറ്റങ്ങളുമെല്ലാം ഇതിനായി പരിഗണിക്കും. ഓരോ വ്യക്തിയും കര്‍മത്തെയും അതിനായി ഗണിച്ച് നോക്കും. അതില്‍ നിന്ന് വലിയ യുദ്ധം ലോകത്ത് സംഭവിക്കുമെന്നാണ് മനസ്സിലാവുന്നതെന്നും ജ്യോതിഷി പറഞ്ഞു.വെറും ദിവസങ്ങള്‍ മാത്രമാണ് മൂന്നാമത്തെ ലോകമഹായുദ്ധം നടക്കാന്‍ ഉള്ളതെന്നും അദ്ദേഹം പറയുന്നു.
ജൂണ്‍ പതിനെട്ടിന് യുദ്ധം ആരംഭിക്കും. അത് ചൊവ്വാഴ്ച്ചയായിരിക്കും. ഇനി വെറും ദിവസങ്ങളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പശ്ചിമേഷ്യയിലെ സംഘര്‍ഷസാധ്യതകള്‍ പരിശോധിക്കുമ്പോള്‍ അതിന് സാധ്യത മുന്നിലുണ്ട്.ജൂണ്‍ പതിനെട്ടിന് തന്നെയാണ് ഏറ്റവും ശക്തമായ സാധ്യതയുള്ളത്.ജൂണ്‍ 10, 29 എന്നീ തിയതികളില്‍ ഇവ സംഭവിക്കാനും സാധ്യതയുണ്ട്. ഗ്രഹനില പരിശോധിക്കുമ്പോള്‍ ഏറ്റവും ശക്തമായ സാധ്യത ഈ ദിവസങ്ങളില്‍ യുദ്ധം ആരംഭിക്കാനാണ്. പാകിസ്താനിലെ തീവ്രവാദ ആക്രമണങ്ങള്‍, ദക്ഷിണ കൊറിയന്‍ മേഖലയിലേക്കുള്ള ഉത്തര കൊറിയയുടെ കടന്നുകയറ്റം. ഇസ്രായേലും ലബനനും തമ്മിലുള്ള സംഘര്‍ഷം എന്നിവയെല്ലാം സൂചനകളാണെന്നും ജ്യോതിഷി വ്യക്തമാക്കി.
ഇസ്രായേലും ഹമാസും ഏറ്റുമുട്ടുകയും, റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷവുമെല്ലാം ലോകത്തെ കലുഷിതമാക്കിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കൂടുതലാവാനും ഇടയുണ്ടെന്ന് ആര്‍ക്കും തോന്നാം.നോസ്ട്രഡാമസ് മൂന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തിന് കാരണമാകുന്ന കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. തുറന്ന യുദ്ധവും അതുപോലെ നാവികമായ ആക്രമണങ്ങളും മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ഉണ്ടാവുമെന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു. യുഎസ് നാവിക സേന ചൈനയ്ക്ക് ഉപരോധം സമുദ്രമാര്‍ഗത്തില്‍ കൊണ്ടുവന്നേക്കാം. അതിലൂടെ ഇരുശക്തികളും തമ്മില്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം.
https://www.facebook.com/Malayalivartha