ഇനി രൂപ പിടിച്ചാൽ നിൽക്കില്ല ... ഡോളറിനോട് സൗദി നോ പറഞ്ഞതോടെ രൂപയുടെ മൂല്യം റോക്കറ്റ് പോലെ മുകളിലേയ്ക്ക് ..അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ.
അമേരിക്കയുമായുള്ള പെട്രോ ഡോളർ കരാർ അവസാനിപ്പിച്ച് സൗദി അറേബ്യ. അമേരിക്കയുമായി 50 വര്‍ഷമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ ആണ് ഇതോടെ ഇല്ലാതായത്. . ഇതോടെ, യു.എസ് ഡോളറിന് പകരം ചൈനീസ് ആര്‍.എം.ബി, യൂറോ, യെന്‍, യുവാന്‍ , രൂപ തുടങ്ങി വ്യത്യസ്ത കറന്‍സികള്‍ ഉപയോഗിച്ച് സൗദിക്ക് എണ്ണയും മറ്റ് സാധനങ്ങളും വില്‍ക്കാന്‍ സാധിക്കും. ബിറ്റ്‌കോയിന്‍ പോലുള്ള ഡിജിറ്റല്‍ കറന്‍സികളുടെ സാധ്യതയും രാജ്യത്തിന് ഉപയോഗപ്പെടുത്താനാകും. ആഗോള സാമ്പത്തിക ചക്രത്തെ തകിടം മറിക്കാന്‍ ശേഷിയുള്ളതാണ് പെട്രോഡോളര്‍ കരാറിന്‍റെ അന്ത്യം. ഡോളറിന്റെ കരുത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകള്‍ക്കും ഒരുപോലെ തിരിച്ചടി നല്‍കുകയാണ് പെട്രോഡോളര്‍ അവസാനിപ്പിക്കാനുള്ള സൗദിയുടെ തീരുമാനം
1944 ൽ 44 സഖ്യരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ന്യൂ ഹാംഷെയറിലെ ബ്രെട്ടൻ വുഡിൽ എത്തി. ഒരു രാജ്യത്തെയും പ്രതികൂലമായി ബാധിക്കാത്ത വിദേശനാണ്യം നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരാനായിരുന്നു ഇത്. ലോകത്തെ കറൻസികളെ സ്വർണ്ണവുമായി ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചു, പക്ഷേ അവ യുഎസ് ഡോളറുമായി ബന്ധിപ്പിക്കാം, ഓരോ രാജ്യത്തിന്റെയും സെൻട്രൽ ബാങ്കുകൾ അവരുടെ കറൻസികൾക്കും ഡോളറിനുമിടയിൽ നിശ്ചിത വിനിമയ നിരക്ക് നിലനിർത്താൻ തീരുമാനിച്ചു.ബ്രെട്ടൺ വുഡ് കരാർ കാരണം, യുഎസ് ഡോളർ ലോക കരുതൽ കറൻസിയായി മാറി
1971 വരെ അമേരിക്കന്‍ ഡോളര്‍ സ്വര്‍ണ വിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെട്ടണ്‍ വുഡ്‌സ് കരാര്‍ പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണത്തിന് 35 അമേരിക്കന്‍ ഡോളര്‍ എന്നതായിരുന്നു അടിസ്ഥാനവില. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സണ്‍ ഇതവസാനിപ്പിച്ചതോടെ ഡോളറിന്റെ വിലയിടിഞ്ഞു. തുടര്‍ന്നാണ് സ്വര്‍ണത്തേക്കാള്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തിരിയണമെന്ന ആവശ്യമുയരുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വേണ്ടി 1972ല്‍ പെട്രോഡോളര്‍ എന്നൊരാശയം നിലവില്‍ വരുന്നതും.
ഇതിനിടയിലാണ് അറബ് ഇസ്രായേൽ യുദ്ധം ഉണ്ടാകുന്നത് .ഇസ്രായേലിനെ സഹായിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അമേരിക്കയെ ഉപരോധിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാക്കി. ഇതിന് പരിഹാരമായാണ് 1974 ജൂണ്‍ എട്ടിനാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചറും സൗദി രാജകുമാരന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസും പെട്രോഡോളര്‍ കരാര്‍ ഒപ്പുവയ്ക്കുന്നത്. 50 വര്‍ഷത്തേക്കായിരുന്നു കരാര്‍. അങ്ങനെയൊരു കരാര്‍ അന്നത്തെ കാലത്ത് ഇരുരാജ്യങ്ങള്‍ക്കും ആവശ്യവുമായിരുന്നു.
സൗദിയില്‍ നിന്നുള്ള എണ്ണ മുടങ്ങാതിരിക്കുക അമേരിക്കയുടെ ആവശ്യവും വില്‍പന നടക്കേണ്ടത് സൗദിയുടെയും ആവശ്യമായിരുന്നു. പകരം സൗദി അറേബ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. എണ്ണ വാങ്ങുന്നതിന് ഡോളര്‍ വേണമെന്ന നിബന്ധന കര്‍ശനമാക്കിയതോടെ മറ്റ് രാജ്യങ്ങള്‍ക്കും ഡോളര്‍ വിനിമയം ചെയ്യേണ്ടത് അത്യാവശ്യമായി വരികയും ഇത് ഡോളറിന്റെ, അമേരിക്കന്‍ കറന്‍സിയുടെ വിനിമയം വര്‍ധിപ്പിക്കുകയും ചെയ്തു. സൗദിയുമായാണ് അമേരിക്ക കരാറിലൊപ്പിട്ടതെങ്കിലും ഇത് പിന്തുടര്‍ന്ന് എല്ലാ ഒപെക് രാജ്യങ്ങളും ഡോളറിനെ പ്രധാന വിനിമയ മാര്‍ഗമായി ഉപയോഗിക്കാനും ആരംഭിച്ചു.
ഇപ്പോൾ 1974 മുതല്‍ 50 വര്‍ഷത്തേക്കുള്ള കരാര്‍ ആണ് 2024 ജൂണ്‍ എട്ടിന് അവസാനിച്ചിരിക്കുന്നത്. അവസാനിച്ച കരാര്‍ സൗദി അറേബ്യ ഇനി പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇനിമുതൽ സൗദി അറേബിയയുമായി എണ്ണ വ്യാപാരത്തിൽ അമേരിക്കയുമായി യാതൊരു നിയന്ത്രണവുമുണ്ടാവില്ല . ഇനി ഏത് രാജ്യത്തിനു എണ്ണ വിറ്റാലും അതാത് കറൻസിയിൽ വേണമെങ്കിൽ സൗദിക്ക് വാങ്ങാം . ഇന്ത്യയുമായുള്ള കരാർ അനുസരിച്ച് ഇന്ത്യയ്ക്ക് ഇനിമുതൽ എണ്ണ കൊടുക്കുന്നതിനു വിലയായി ഇന്ത്യൻ രൂപ വാങ്ങാം . മറ്റ് രാജ്യങ്ങൾ തമ്മിലുള്ള വിനിമയങ്ങൾക്കും രൂപ ഉപയോഗിക്കാൻ സാധ്യതയുണ്ട് . അങ്ങനെയാകുമ്പോൾ ഇല്ലാതെ ആകുന്നത് ഡോളറിന്റെ അപ്രമാദിത്ത്വം ആണ് .
പുതിയ ലോകസാഹചര്യത്തിൽ മറ്റു രാജ്യങ്ങളുമായി സാമ്പത്തിക പങ്കാളിത്തം വിപുലപ്പെടുത്താനുള്ള ഒരുക്കത്തിൽ തന്നെയാണ് സൗദി അറേബ്യ. ഒപ്പം യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാർ അവസാനിപ്പിക്കുന്നതിലൂടെ സൗദി ലക്ഷ്യമിടുന്നുണ്ട്. സൗദിയുടെ തീരുമാനം മറ്റു എണ്ണയുൽപാദക രാജ്യങ്ങൾ കൂടി പിന്തുടർന്നാൽ അമേരിക്കയും ഡോളറും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
എന്നാൽ കഴിഞ്ഞ ഒന്നുരണ്ടുവര്ഷമായി ഇന്ത്യ ഇത്തരമൊരുനീക്കം മുന്നില്കണ്ടുതന്നെയാണ് പ്രവൃത്തിച്ചിരുന്നത് . അതുകൊണ്ടുതന്നെ ഇന്ത്യൻ രൂപയിൽ ഇന്ധന വില്പനയ്ക്ക്ള്ള കരാറിൽ ഏർപ്പെട്ടത് . യുക്രൈൻ റഷ്യയുദ്ധ സമയത്തും റഷ്യയുമായുള്ള കരാറിനെത്തുടർന്നു ഇന്ത്യൻ രൂപക്ക് വലിയ കുതിപ്പ് ഉണ്ടായി .
ഇതിനോടകം യൂറോ ശക്തിപ്രാപിച്ചിരുന്നു . ഇപ്പോൾ ഇതാ രൂപയും ഡോളറിന്റെ മലർത്തി അടിച്ചിരിക്കുകയാണ് . ഏതായാലും ഇതിന് മുന്‍പുതന്നെ ഡോളറിനെ വിനിമയത്തിന് ഉപയോഗിക്കുന്നത് പല രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യ യുഎഇയില്‍ നിന്ന് രൂപ കൊടുത്ത് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. റഷ്യയും സമാനമായി റൂബിളില്‍ എണ്ണവില്‍പന നടത്തിയ വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഡോളർ ഒഴിവാക്കാനുള്ള രാജ്യങ്ങളുടെ തീരുമാനത്തിലൂടെ എന്തെല്ലാം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധര്‍
https://www.facebook.com/Malayalivartha