'അവർ മരണപ്പെട്ടേക്കാം...മുഴുവൻ ബന്ദികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ല', എല്ലാ തടവുകാരേയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രയേൽ...!
മുഴുവൻ ബന്ദികളേയും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ. എല്ലാ തടവുകാരേയും മോചിപ്പിക്കുന്നതുവരെ യുദ്ധം നിര്‍ത്തുന്നത് അംഗീകരിക്കാന്‍ ഇസ്രയേലിന് കഴിയില്ലെന്നും ഇസ്രയേല്‍ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ നിരവധി ആളുകള്‍ തീര്‍ച്ചയായും ജീവിച്ചിരിപ്പുണ്ട്. പത്തുപേര്‍ ഉറപ്പായും ജീവിച്ചിരിപ്പുണ്ട്, ഈ വിഷയത്തില്‍ പരസ്യമായി സംസാരിക്കാന്‍ തനിക്ക് അധികാരമില്ലാത്തതിനാല്‍ തന്റെ പേര് വെളിപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്ക് അവരെ അവിടെ ഉപേക്ഷിക്കാന്‍ കഴിയില്ല, അവര്‍ മരണപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ യുദ്ധം ഉടനെങ്ങും അവസാനിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ബന്ദികളെ മുഴുവൻ ജീവനോടെ തങ്ങൾക്ക് കിട്ടിയാൽ അല്ലെങ്കിൽ മോചിപ്പിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ യുദ്ധത്തിന് ചെറിയ അയവ് ഉണ്ടാകാം.
അതിനിടെ ആറംഗ യുദ്ധ മന്ത്രി സഭ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിരിച്ചുവിട്ടു. മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്‌സ് യുദ്ധകാല മന്ത്രിസഭയിൽ നിന്ന് രാജി വെച്ചതിന് പിന്നാലെയാണ് നടപടി. ബെന്നി ഗാന്റ്‌സും സഖ്യകക്ഷിയായ ഗാഡി ഐസെൻകോട്ടും പിന്തിരിഞ്ഞതിന് പിന്നാലെയാണ് ഈ തീരുമാനം. പുതിയ മാറ്റം സൈന്യത്തിന്റെ കമാന്റിംഗ് ശൃംഖലയെ ബാധിക്കില്ലെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വക്താവ് അറിയിച്ചത്. പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിന്റെ പ്രത്യേക ആവശ്യ പ്രകാരം അദ്ദേഹത്തെ ഉൾപ്പെടുത്തിയാണ് ക്യാബിനറ്റ് രൂപീകരിച്ചതെന്നും അദ്ദേഹം ഒഴിഞ്ഞതോടെ ഇനി അതിന്റെ ആവശ്യമില്ല എന്നും നെതന്യാഹു പറഞ്ഞു.
തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ പുതിയ യുദ്ധമന്ത്രി സഭയ്ക്കായി നെതന്യാഹുവിന്റെ മേൽ സമ്മർദ്ദം ചെലത്തുതായി റിപ്പോർട്ടുകളുണ്ട്. യുദ്ധ മന്ത്രി സഭ പിരിച്ച് വിട്ടാലും സംഘർഷത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. യുദ്ധ തീരുമാനങ്ങളെടുക്കുക സുരക്ഷാ ക്യാബിനെറ്റാണ് എന്നതാണ് കാരണം. യുദ്ധമന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം ഇസ്രയേലില്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കടുപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം യുഎസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയും ഗാസയിൽ നിന്ന് ബന്ദികളെ കണ്ടെത്തി തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേൽ സേന. 4 ബന്ദികളെ മോചിപ്പിക്കാൻ കഴിഞ്ഞതോടെ കൂടുതൽ പേരെ പുറത്തെത്തിക്കാം എന്ന കണക്കുകൂട്ടലുകളിലാണ് സേന.ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിലാണ് ഹമാസ് ഇസ്രയേല്‍ ബന്ദികളെ പാര്‍പ്പിച്ചത്. തുടര്‍ന്ന് ആഴ്ചകളോളം ആസൂത്രണം ചെയ്ത രക്ഷാദൗത്യത്തിലൂടെ നാല് ബന്ദികളെ ഇസ്രായേല്‍ രക്ഷപ്പെടുത്തിയിരുന്നു. വേഷം മാറി ഇസ്രായേല്‍ കമാന്റോസ് ക്യാമ്പില്‍ നുഴഞ്ഞു കയറിയാണ് ബന്ദികളെ മോചിപ്പിച്ചത്.
ബന്ദികളെ കണ്ടെത്തുന്നതിനായി ഇസ്രയേല്‍ ഇന്റലിജന്‍സ് യുഎസ് സഹായത്തോടെ ഡിജിറ്റല്‍ ഡാറ്റ, ഡ്രോണ്‍ ഫൂട്ടേജ് അടക്കമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു. ഇസ്രയേല്‍ കമാന്റിങ്ങ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവിയും മറ്റ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാദൗത്യം നിരീക്ഷിച്ചു. രഹസ്യ വാഹനങ്ങളില്‍ വേഷംമാറിയാണ് സേന ക്യാമ്പിലെത്തിയത്. ഇസ്രായേല്‍ സൈനികര്‍ ഹമാസ് തീവ്രവാദികളുമായി ഇടപഴകുന്നതിനിടെയാണ് പെട്ടെന്നുള്ള വെടിവയ്പുണ്ടായതെന്ന് ദൃക്സാക്ഷികള്‍ വിവരണം.നോഹ അഗര്‍മണി (26), അല്‍മോഗ് മെയര്‍ ജാന്‍ (22), ആന്ദ്രേ കോസ്ലോവ് (27), ഷ്‌ലോമി സിവ് (41) എന്നിവരെ മോചിപ്പിച്ചത്.
https://www.facebook.com/Malayalivartha