യുദ്ധം അവസാനിക്കാൻ പോകുന്നില്ല; ഏറ്റവും പ്രയാസമേറിയ ഘട്ടം റഫയിലേതായിരുന്നു; അത് അവസാനിക്കാൻ പോവുകയാണ്; ആ പ്രഖ്യാപനവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർണായകമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് . തെക്കൻ ഗാസയിലെ നഗരമായ റഫയിൽ ഹമാസിനെതിരെ ഇസ്രായേൽ സൈന്യം നടത്തിവന്ന പോരാട്ടം അവസാനത്തിലേക്ക് എത്തി എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
ഹമാസിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നത് . അത് അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും നെതന്യാഹു പറഞ്ഞു.നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ;- യുദ്ധം അവസാനിക്കാൻ പോകുന്നില്ല, ഏറ്റവും പ്രയാസമേറിയ ഘട്ടം റഫയിലേതായിരുന്നു. അത് അവസാനിക്കാൻ പോവുകയാണ് എന്നും ഈ ഘട്ടത്തിന്റെ അവസാനത്തോടെ മേഖലയിലേക്ക് കൂടുതൽ സൈനിക ശക്തികളെ വിന്യസിക്കാൻ കഴിയും എന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അവിടെ നിന്ന് വിട്ട് പോയ ആളുകളെ തിരികെ അവിടെ താമസിപ്പിക്കാനായി കൊണ്ടുവരും. ബന്ദികളെ എല്ലാവരേയും മോചിപ്പിക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു കരാറും അംഗീകരിക്കില്ല. ബന്ദികളാക്കപ്പെട്ടവരെ തിരികെ കൊണ്ടുവരും എന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.. .
ഗാസയിലെ ഹമാസ് ഭരണകൂടത്തെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ല. ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പ് നൽകുന്ന കരാറുകൾ ഇനിയും അംഗീകരിക്കുമെന്നും” നെതന്യാഹു പറയുന്നു .
https://www.facebook.com/Malayalivartha