കാർഗിൽ യുദ്ധസമയത്ത് ഇസ്രായേൽ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ത്യക്കാർ... എപ്പോഴും ഞങ്ങളെ ഓർമ്മിപ്പിക്കുന്നു...തിരിച്ചും സഹായം വേണമെന്ന് ഇസ്രായേൽ...
ഒരു തരത്തിലും നിർത്തനവാതെ യുദ്ധം തുടരുകയാണ്. പല രാജ്യങ്ങളും മധ്യസ്ഥ ചർച്ചകളും നടത്തുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയാണ്. ഇപ്പോഴിതാ 1999-ലെ കാർഗിൽ യുദ്ധത്തിൽ ഇസ്രായേൽ നൽകിയ പിന്തുണയ്ക്കുള്ള പകരമെന്ന നിലയിൽ ഗാസയുമായുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിന് ആയുധങ്ങൾ നൽകിയേക്കാമെന്ന് ഇന്ത്യയിലെ മുൻ ഇസ്രായേൽ അംബാസഡർ ഡാനിയൽ കാർമൺ അവകാശപ്പെട്ടു.
പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ ഇന്ത്യയ്ക്ക് ആയുധങ്ങൾ നൽകിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ എന്ന് ഇസ്രായേലിൻ്റെ Ynetnews-ന് നൽകിയ അഭിമുഖത്തിൽ ഡാനിയൽ കാർമൺ പറഞ്ഞു.
"കാർഗിൽ യുദ്ധസമയത്ത് ഇസ്രായേൽ തങ്ങൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ഇന്ത്യക്കാർ എപ്പോഴും ഞങ്ങളെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യക്കാർ ഇത് മറക്കില്ല, ഇപ്പോൾ ആ സഹായം തിരിച്ചു നൽകിയേക്കാം" 2014 മുതൽ 2018 വരെ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറായി സേവനമനുഷ്ഠിച്ച ഡാനിയൽ കാർമൺ പറഞ്ഞു.1999-ലെ കാർഗിൽ യുദ്ധത്തിൽ, ഗൈഡഡ് യുദ്ധോപകരണങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികളും ഉപകരണങ്ങളും ഇസ്രായേൽ ഇന്ത്യയ്ക്ക് നൽകിയിരുന്നു.ഗാസയുമായുള്ള യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിന് ഡ്രോണുകളും പീരങ്കി ഷെല്ലുകളും വിതരണം ചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഡാനിയൽ കാർമൻ്റെ പരാമർശം.ഹൈദരാബാദിൽ നിർമ്മിച്ച അത്യാധുനിക ഹെർമിസ് 900 ഡ്രോണുകൾ ഇന്ത്യ ഇസ്രായേലിന് നൽകിയതായി ഫെബ്രുവരിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha