ഹമാസ് യുദ്ധത്തിന് ശേഷം ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ലബനാനിലേക്കുള്ള യുദ്ധവ്യാപനം; ഇസ്രായേലിനും ഹിസ്ബുല്ലക്കുമിടയിൽ നയതന്ത്ര നീക്കം ഊർജിതമാക്കി അമേരിക്ക
ഹമാസ് യുദ്ധത്തിന് ശേഷം ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം ലബനാനിലേക്കുള്ള യുദ്ധവ്യാപനമാണ് . എന്നാൽ മേഖലായുദ്ധം ഒഴിവാക്കാൻ അമേരിക്ക രംഗത്ത് വന്നിരിക്കുകയാണ്. ഇസ്രായേലിനും ഹിസ്ബുല്ലക്കുമിടയിൽ നയതന്ത്ര നീക്കം ഊർജിതമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുകയാണ്. യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പുതിയ യുദ്ധമുഖം തുറക്കുന്നത് ഇസ്രായേലിന് ഗുണം ചെയ്യില്ലെന്നാണ് .
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇസ്രായേൽ, ലബനാൻ സംഘർഷം ഗൾഫ് മേഖലായുദ്ധമായി പടരുമെന്ന് മുന്നറിയിപ്പ് നൽകി. നയതന്ത്ര മാർഗത്തിലൂടെ സംഘർഷം പരിഹരിക്കാൻ ഇരുകൂട്ടരോടും ആവശ്യപ്പെട്ടു.
പ്രതിരോധ മന്ത്രി യോവ് ഗാലൻറുമായുള്ള ചർച്ചയിൽ ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞ മറ്റൊരു കാര്യം , വിനാശകാരിയായ യുദ്ധം ഇസ്രായേലിന് ഗുണം ചെയ്യില്ലെന്നും അമേരിക്ക അറിയിച്ചു എന്നാണ് . നയതന്ത്ര സാധ്യതകളിലൂടെ യുദ്ധം ഒഴിവാക്കാൻ ശ്രമം തുടരുമെന്ന് യോവ് ഗാലൻറ് അറിയിച്ചതായി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha