Widgets Magazine
03
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...


ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...


പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി...നാലുപേരും ചേർന്ന് കലയെ കാറിൽവച്ച് കൊലപ്പെടുത്തുകയും സെപ്‌ടിക് ടാങ്കിൽ കുഴിച്ചുമൂടുകയും ചെയ്തെന്നാണ് എഫ് ഐ ആർ... ശരീര അവശിഷ്ടങ്ങൾ നശിപ്പിക്കാൻ രാസവസ്തുക്കൾ...


കണ്ണൂരില്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണ പരാജയങ്ങള്‍..തുറന്ന് കാട്ടി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടും ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളവരെ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി...സംസ്ഥാന സെക്രട്ടറിയേറ്റ് അവലോകന റിപ്പോര്‍ട്ടും...


ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം എല്ലാ ജില്ലകളിലും.. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ വിമര്‍ശനമാണ് സിപിഎമ്മില്‍ ഉയര്‍ന്നത്... എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍..ഗരസഭാ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ്...

ലോകത്തെ നാലാമത്തെ സൈനിക ശക്തി..പണിപ്പുരയിൽ അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍; ഗാസയില്‍ സംഭവിക്കാനിരിക്കുന്നത് ഹിരോഷിമയോ നാഗസാക്കിയോ അതിനപ്പുറമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം..

30 JUNE 2024 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ വർഷം 800ലധികം മുതിർന്ന ഉദ്യോഗസ്ഥർ ഇ​സ്രായേൽ സൈന്യത്തിൽനിന്ന് രാജിവെച്ചതായി റിപ്പോർട്ടുകൾ...കേണൽ, ലെഫ്റ്റനന്റ് കേണൽ തുടങ്ങിയ റാങ്കിലുള്ളവരാണ് രാജിവെച്ചത്... ഈ കണക്ക് ഇസ്രായേൽ സൈനിക ചരിത്രത്തിൽ തന്നെ അപൂർവമാണ്...

ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞ് IDF ;വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി

വിഖ്യാത അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായീല്‍ കദാരെ അന്തരിച്ചു...88 വയസ്സായിരുന്നു, അല്‍ബേനിയന്‍ തലസ്ഥാനമായ ടിരാനയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം

ഗാസ ചുട്ടെരിച്ചു ഹിസ്ബുള്ളയ്ക്കുള്ള താക്കീത്;തുരങ്കങ്ങള്‍ ഇടിച്ചു നിരത്തി ഇറാന്‍ അനങ്ങിയാല്‍ ലബനന്‍ ശവപ്പറമ്പാക്കും,ഹമാസിന്റെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും സൈന്യം കണ്ടെത്തി തകര്‍ത്തു,തുരങ്കങ്ങള്‍ പൂര്‍ണ്ണമായി നശിപ്പിക്കാന്‍ ആറ് മാസമെങ്കിലും ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്

ഹമാസ് കൂട്ടത്തിനിടയിലേക്ക് ഇരച്ച് ഇസ്രയേല്‍ ടാങ്കുകള്‍;ബങ്കറുകളില്‍ നിലവിളി ആയുധങ്ങളില്ലാതെ നട്ടംതിരിഞ്ഞ് ഭീകരര്‍, റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശവും കേന്ദ്രീകരിച്ച് ഇസ്രയേല്‍ ആക്രമണം,യുദ്ധമുഖത്ത് പുതിയ രീതികള്‍ ജൂതപ്പട പയറ്റുന്നത് ഭീകരരെ വട്ടംകറക്കുന്നു

രാഷ്ട്രീയ സ്വാധീനം, സൈനിക ശേഷി, ഇന്റലിജന്‍സ് മികവ് എന്നിങ്ങനെ പല മേഖലകളില്‍ മുന്നിലുള്ള രാജ്യമാണ് ഇസ്രയേല്‍. 2022ലെ യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണ് ഇസ്രയേല്‍. അതായത് അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കും മാത്രം പിന്നില്‍.

അണുബോംബിനെ വെല്ലുന്ന അതിമാരക ബോംബുകള്‍ ഇസ്രായേല്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗാസയിലെ തുരങ്കങ്ങളിലും ഒളിവുകേന്ദ്രങ്ങളിലുമായി കഴിയുന്ന നാല്‍പതിനായിരം ഹമാസ് തീവ്രവാദികളെ ഉന്‍മൂലനം ചെയ്യാനുള്ള നൂതന ബോംബ് ഇസ്രായേല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കും. ഗാസയില്‍ സംഭവിക്കാനിരിക്കുന്നത് ഹിരോഷിമയോ നാഗസാക്കിയോ അതിനപ്പുറമോ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.

ഗാസ മുനമ്പിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ബോംബാക്രമണം നടത്താൻ ഇസ്രായേൽ അതിമാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചുവെന്നാണ് പാലസ്തീന്‍ ആരോപിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചും മുൻകാല സംഘർഷങ്ങളിൽ ഇസ്രായേൽ ഗാസയിൽ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിച്ചതിന്റെ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ ഉപയോഗിച്ച് സ്മോക്ക് സ്‌ക്രീൻ സൃഷ്ടിക്കുന്നതിനും സൈനിക നീക്കങ്ങൾ മറയ്ക്കുന്നതിനും നിയമപരമായി അംഗീകാരമുണ്ടെങ്കിലും, 1980 ലെ ജനീവ കൺവെൻഷൻ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

മെഴുക് പോലെയുള്ള ഒരു തരം രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ഇത് വളരെ വേഗത്തില്‍ തീ പിടിക്കുന്ന പദാർത്ഥം കൂടിയാണ് ഇത്. ഇത് വായുവിൽ സമ്പർക്കം പുലർത്തുമ്പോൾ വേഗത്തില്‍ കത്തുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള സൈനികർ, രാത്രിയിൽ ലക്ഷ്യങ്ങൾ കണ്ടെത്തുക അല്ലെങ്കിൽ ശത്രുക്കൾക്ക് നാശം വരുത്തുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾക്കായി ആയുധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

വൈറ്റ് ഫോസ്ഫറസ് ബോംബ് അതിതീവ്രമായ ചൂട് (ഏകദേശം 815 ഡിഗ്രി സെൽഷ്യസ്), പ്രകാശം, കട്ടിയുള്ള വെളുത്ത പുക എന്നിവ ഉണ്ടാക്കുന്നു. സെൻസിറ്റീവ് സോണുകളിൽ പുകമറകൾ സൃഷ്ടിക്കാൻ സൈന്യത്തെ സഹായിക്കുന്നു. വെളുത്ത ഫോസ്ഫറസ് ഭൂമിയിൽ വ്യാപകമായ തീപിടുത്തത്തിന് ഇടയാക്കും. ഈ തീ അത്ര പെട്ടെന്ന് കെടുത്താനും സാധ്യമല്ല. ശരീരത്തിലും ദേഹത്തിലും പതിച്ചാല്‍ അവിടെ പറ്റിപ്പിടിച്ച് തീ ആളിക്കത്തഹാൻ കാരണമാകും . ഈ തീ എല്ലുകളിലേക്ക് വരെ ആഴത്തില്‍ തുളച്ച് കയറുന്നതിനാൽ വൈറ്റ് ഫോസ്ഫറസ് ബോംബ് ആക്രമണത്തില്‍ പരിക്കേറ്റവർ രക്ഷപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഇന്ത്യ ഇസ്രായേലിനു യുദ്ധസഹായം ചെയ്യുന്നുണ്ടോ എന്നതാണ് . അതായത് ഇന്ത്യ ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട് എന്ന ആരോപണമാണ് പലസ്‌തീൻ പത്രങ്ങൾ റിപ്പോർട് ചെയ്യുന്നത് . മെയ് 15 ന് അതിരാവിലെ, 2 കാർഗോ കപ്പലുകൾ ബോർക്കം സ്പാനിഷ് തീരത്ത് കാർട്ടജീനയിൽ നിന്ന് കുറച്ച് അകലെ നങ്കൂരമിട്ടിരുന്നു . ഇതോടെ തുറമുഖത്ത്, ഫലസ്തീൻ പതാകകൾ വീശി പ്രതിഷേധക്കാർ നിരന്നു . , ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോക്കുകയാണ് എന്ന സംശയത്തിൽ അവർ കപ്പൽ പരിശോധിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു.

യൂറോപ്യൻ പാർലമെൻ്റിലെ ഇടതുപക്ഷ അംഗങ്ങൾ സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസിനോട് കപ്പൽ ഡോക്കിംഗ് തടയണമെന്ന് അഭ്യർത്ഥിച്ചു. സ്പാനിഷ് ഗവൺമെൻ്റ് ഒരു നിലപാട് സ്വീകരിക്കുന്നതിന് മുമ്പ്, കപ്പൽ ഇവിടെ നിന്നും വഴിമാറി യാത്ര തിരിച്ചു എന്നും പറയുന്നു .

 

അൽ ജസീറ റിപ്പോർട്ട് അനുസരിച്ച് , കപ്പലിൽ ഇന്ത്യയിൽ നിന്നുള്ള സ്ഫോടകവസ്തുക്കാളും യുദ്ധ സാമഗ്രികളും ആയിരുന്നു ഗാസ മുനമ്പിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) അകലെ ഇസ്രായേൽ തുറമുഖമായ അഷ്‌ദോദിലേക്ക് പോകുകയായിരുന്നു. മറൈൻ ട്രാക്കിംഗ് സൈറ്റുകൾ കാണിക്കുന്നത് പ്രകാരം കപ്പലുകൾ ഏപ്രിൽ 2 ന് തെക്കുകിഴക്കൻ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് പുറപ്പെട്ടതായിരുന്നു . എന്നാൽ ചെങ്കടലിൽ ഹൂതികളുടെ ആക്രമണ സാധ്യത കണക്കിലെടുത്തു കപ്പലുകൾ ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയാണ് ഇസ്രയേലിയനെ ലക്ഷ്യമിട്ട് യാത്ര ചെയ്തത്

പലസ്തീൻ അധിനിവേശത്തിനെതിരായ സോളിഡാരിറ്റി നെറ്റ്‌വർക്ക് (RESCOP) അനൗദ്യോഗികമായി ലഭിച്ച ഡോക്യുമെൻ്റേഷനിൽ വ്യക്തമാക്കിയിട്ടുള്ള തിരിച്ചറിയൽ കോഡുകൾ സൂചിപ്പിക്കുന്നത്, ബോർക്കത്തിൽ 20 ടൺ റോക്കറ്റ് എഞ്ചിനുകളും 12.5 ടൺ സ്‌ഫോടനാത്മക ചാർജുകളുള്ള റോക്കറ്റുകളും 1,500 കിലോഗ്രാം സ്‌ഫോടക വസ്തുക്കളും 740kg ചാർജുകളും പീരങ്കികൾക്കുള്ള പ്രൊപ്പല്ലൻ്റുകളും ഉണ്ടായിരുന്നു എന്നാണ്.

രണ്ടാമത്തെ ചരക്ക് കപ്പലിന് കാർട്ടജീന തുറമുഖത്തേക്ക് മെയ് 21 ന് പ്രവേശനം നിഷേധിച്ചു. ഈ ചരക്കു കപ്പൽ ഇന്ത്യയിലെ ചെന്നൈ തുറമുഖത്ത് നിന്ന് പുറപ്പെട്ട് 27 ടൺ സ്‌ഫോടക വസ്തുക്കളുമായി ഇസ്രായേൽ തുറമുഖമായ ഹൈഫയിലേക്ക് പോകുകയായിരുന്നെന്ന് സ്പാനിഷ് പത്രമായ എൽ പൈസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലേക്ക് സൈനിക ചരക്ക് കടത്തുന്നു എന്ന കാരണത്താലാണ് കപ്പലിന് പ്രവേശനം നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസ് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

എന്നാൽ ഇന്ത്യ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല , ഇസ്രായേലിലേക്ക് ആയുധങ്ങളോ മറ്റ് ചരക്കുകളോ കയറ്റിയിട്ടില്ല എന്നാണ് ചെന്നൈ ഡിവിഷൻ വ്യക്തമാക്കിയത് .അതേസമയം ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ യുഎൻ അഭയകേന്ദ്രത്തിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയതിന് ശേഷം, മിസൈലിൻ്റെ അവശിഷ്ടങ്ങളുടെ വീഡിയോകൾ സൂചിപ്പിക്കുന്നത് ഇവ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ആണ്

ഒക്ടോബർ 7 ന് ഹമാസിൻ്റെ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ വ്യാപകമായി ഗാസയിൽ ഉപയോഗിക്കുന്നത് ഹെർമിസ് 900 ഡ്രോൺ ആണ് . ഇത്തരം ഡ്രോണുകൾ ഇസ്രായേൽ നിർമിക്കുന്നുണ്ട് . അതിനാൽ .ഹെർമിസ് ഡ്രോണുകൾ ഇന്ത്യ ഉൽപ്പാദിപ്പിക്കുന്നുണ്ട് എന്നതുകൊണ്ട് ഇന്ത്യ ഇസ്രായേലിലേക്ക് ആയുധം കയറ്റി അയച്ചു എന്ന് പറയാവില്ല .

പൊതുവെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് ആണ് പുലര്‍ത്തുന്നത് . എങ്കിലും, ഇന്ത്യയും ഇസ്രയേലും, തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിൽക്കുന്നത് .1950ലാണ് ഇസ്രയേൽ എന്ന രാജ്യത്തെ ഇന്ത്യ അംഗീകരിക്കുന്നത്.മൂന്നു വർഷത്തിനുള്ളിൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) കോൺസുലേറ്റ് തുറക്കാൻ ഇസ്രയേലിന് അനുമതി ലഭിച്ചു.

1971ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ ഇസ്രയേൽ പിന്തുണച്ചത് ഇന്ത്യയെയാണ്. ആ രാജ്യത്തിന്‍റെ മുസ്‌ലിം വിരോധം അതിനൊരു കാരണമായിരുന്നെങ്കിൽ പോലും, ഇസ്രയേൽ കൈമാറിയ സുപ്രധാന വിവരങ്ങൾ ഒന്നിലധികം യുദ്ധങ്ങളിൽ ഇന്ത്യക്കു സഹായകമായിട്ടുണ്ട്.

എന്നാൽ, 1992ൽ മാത്രമാണ് ഇന്ത്യയുടെ അറബ് അനുകൂല നിലപാടിൽ കാതലായ മാറ്റം വരുന്നത്. ആ വർഷം ഇന്ത്യ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയും, ടെൽ അവിവിൽ എംബസി സ്ഥാപിക്കുകയും ചെയ്തു. 1999ലെ കാർഗിൽ യുദ്ധത്തിലും ഇസ്രയേലിന്‍റെ പിന്തുണ ഇന്ത്യക്കു കിട്ടി, വാക്കാൽ മാത്രമല്ല, ഇന്‍റലിജൻസ് വിവരങ്ങളായും ആയുധങ്ങളായും.

 

തുടർന്നിങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ വലിയ വളർച്ചയുണ്ടായി. 2022 ആയപ്പോഴേക്കും ഇസ്രയേലിന്‍റെ ഏറ്റവും വലിയ ആയുധ വിപണിയായി ഇന്ത്യ മാറി. ഇന്ത്യ ആയുധം വാങ്ങുന്ന രാജ്യങ്ങളിൽ റഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനവും ഇസ്രയേലിനായി. ഇന്ന് ഇസ്രയേലിന്‍റെ ആയുധ കയറ്റുമതിയിൽ ഏകദേശം 42 ശതമാനവും ഇന്ത്യയിലേക്കു മാത്രമാണ്.

 

സംയുക്ത സൈനിക പരിശീലനവും, സുരക്ഷാ സംബന്ധമായ ഇന്‍റലിജൻസ് വിവരങ്ങളുടെ കൈമാറ്റവുമെല്ലാം ഉൾപ്പടെ ഏഷ്യയിൽ ഇസ്രയേലിന്‍റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ ഇപ്പോൾ
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമായി .മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായുള്ള സൗഹൃദവും ഇതിലൊരു ഘടകമാണ്

എന്നാൽ ഇന്ത്യയുടെ ചേരാ നയത്തിൽ യാതൊരുമാറ്റവും ഉണ്ടായിട്ടുമില്ല . ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ രൂക്ഷമായി അപലപിക്കുമ്പോൾ തന്നെ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിലും ഇന്ത്യമുന്നിട്ട് നിന്നു . ഇസ്രയേലിനെതിരേ ഐക്യരാഷ്‌ട്ര സഭയിൽ വന്ന പ്രമേയത്തിൽ വോട്ട് ചെയ്യാതെ വിട്ടു നിൽക്കുകയും ചെയ്തു

റഷ്യ - യുക്രെയ്ൻ പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നിൽക്കുമ്പോൾ തന്നെ യുക്രയിനിലേയ്ക്ക് ഇന്ത്യ സഹായം നൽകി .. റഷ്യയെ സഹായിക്കാനായി എന്ന ഇറക്കുമതി ചെയ്തു . ഇസ്രയേലിന്‍റെ കാര്യത്തിലും പക്ഷം പിടിക്കാതെ, അതേസമയം തുറന്നെതിർക്കുകയും ചെയ്യാതെ, ഇന്ത്യ ഒരു പ്രത്യേക സമവായം സൃഷ്ടിച്ചടുത്തിരിക്കുകയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം ഭാവിയുടെ ടൂറിസം ഡെസ്റ്റിനേഷന്‍: മന്ത്രി മുഹമ്മദ് റിയാസ്...  (3 hours ago)

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി...  (3 hours ago)

ക്യാമ്പസുകളിലെ SFIയുടെ പീഡന മുറിയും ഇടിമുറിയും- പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം...  (3 hours ago)

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് തന്നെ ആക്രമിച്ചത്; ഇടിമുറി മർദ്ദനത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി സഞ്ചോസ്...  (3 hours ago)

ആരെ കൊന്നാലും നേതാക്കൾ രക്ഷിക്കാനുണ്ടാകുമെന്ന് അവർക്കറിയാം; ഇടിമുറിയും മരണവും ഇനിയും ഉണ്ടാകും- സിദ്ധാർത്ഥിന്റെ പിതാവ്...  (3 hours ago)

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടിയ കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ...  (3 hours ago)

48 കാരന്റെ മരണവുമായി ബന്ധപ്പെട്ട് മധ്യവയസ്കൻ അറസ്റ്റില്‍...  (3 hours ago)

കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍...  (3 hours ago)

കോട്ടയം ഈരാറ്റുപേട്ടയിൽ നിന്നും രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവം: പിടിയിലായത് നാലു പേർ; നാലു പേരും ഈരാറ്റുപേട്ട സ്വദേശികൾ...  (3 hours ago)

സിഎംആർഎലിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നൽകിയ റിവിഷൻ പെറ്റീഷനി  (4 hours ago)

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിന്റെ അധിക്ഷേപ പരാമർശത്തിൽ മറുചോദ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ... എം. സ്വരാജ് ആരാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും പറഞ്ഞ ഗവർണർ, ഇത്തരം ആളുകൾക്ക  (4 hours ago)

അടിയന്തിര കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ രോഗിയ്ക്ക് കൈത്താങ്ങ്  (5 hours ago)

അഭിനയ മേഖലയിലെ മികവിന് ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്....  (5 hours ago)

ഇ​സ്രായേൽ സൈന്യത്തിന് സംഭവിക്കുന്നത്  (6 hours ago)

ഞെട്ടിക്കുന്ന കണ്ടെത്തൽ  (6 hours ago)

Malayali Vartha Recommends