വിഖ്യാത അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായീല്‍ കദാരെ അന്തരിച്ചു...88 വയസ്സായിരുന്നു, അല്‍ബേനിയന്‍ തലസ്ഥാനമായ ടിരാനയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം
വിഖ്യാത അല്‍ബേനിയന്‍ നോവലിസ്റ്റ് ഇസ്മായീല്‍ കദാരെ അന്തരിച്ചു...88 വയസ്സായിരുന്നു, അല്‍ബേനിയന്‍ തലസ്ഥാനമായ ടിരാനയില്‍ ആശുപത്രിയിലായിരുന്നു അന്ത്യം
അന്താരാഷ്ട്ര ബുക്കര്‍ പ്രൈസിന്റെ പ്രഥമ ജേതാവാണ് കദാരെ. നോവലുകളും കഥകളും ലേഖനങ്ങളും തിരക്കഥകളുമായി 80ലേറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ആറു പതിറ്റാണ്ടിലേറെക്കാലം നീണ്ട സാഹിത്യ ജീവിതത്തിലെ രചനകള്‍ മലയാളമടക്കം 45 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
അന്തരിച്ച അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി അന്‍വര്‍ ഹോക്സയുടെ കാലത്ത് 1963ല്‍ പ്രസിദ്ധീകരിച്ച 'ദി ജനറല്‍ ഓഫ് ദി ഡെഡ് ആര്‍മി'യാണ് കദാരെയെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനാക്കി മാറ്റിയത്.
"
https://www.facebook.com/Malayalivartha