Widgets Magazine
06
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...ഇപ്പോൾ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്..ഉയർന്ന തിരമാലയ്ക്ക് കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം..


ഓടുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരനു പരിക്കേറ്റു...വയറിനു ഇഷ്ടികയേറു കൊണ്ടത്..തീവണ്ടി വേഗം എടുക്കുംമുമ്പാണ് ഇഷ്ടിക വന്നുവീണത് എന്നതിനാല്‍ പരിക്ക് ഗുരുതരമല്ല...


ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്...നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്...ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്...


ഋഷിക്ക് നന്ദി, സ്റ്റാർമർക്ക് അഭിനന്ദനം...പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്റ്റാർമേഴ്‌സ് ലേബർ പാർട്ടി മികച്ച ഭൂരിപക്ഷം നേടി... ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചു...


മാന്നാറിൽ നടന്ന കൊലക്കേസിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ പോലീസ്... ടാങ്കിൽ നിന്ന് ലഭിച്ച തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക്..വീടിൻ്റെ മറ്റ് ഭാഗങ്ങളിൽ ഭൂമിക്കടിയിൽ ടാങ്ക് പോലെ എന്തെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും പോലീസ് സംശയം..

ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞ് IDF ;വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി

02 JULY 2024 07:20 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടി പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും;അധികാരം പിടിച്ചെടുത്ത് കെയ്ര്‍ സ്റ്റാര്‍മാര്‍ ആദ്യം പറഞ്ഞ വാക്കുകള്‍,തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാളികളോടും ട്രേഡ് യൂണിയനുകളോടും ഉള്ള പ്രതിബദ്ധത പലപ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്,എലിസബത്ത് രാജ്ഞി ആദരിച്ച കരുത്തുറ്റ നേതാവ്

ബ്രിട്ടനില്‍ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്;ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് സോജന്‍ മത്സരിച്ചത്, കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് നേടിയത്,ഈ വിജയത്തിന് തിളക്കമേറെയാണ്, കേരളത്തിന് ഇത് അഭിമാന നിമിഷം

ഹിസ്ബുള്ളയ്ക്കും ഹമാസീനും വേണ്ടി ഇസ്രയേലിന്റെ കാലുപിടിച്ച് അറബ് രാജ്യങ്ങള്‍;അടിയന്തര വെടിനിര്‍ത്തല്‍ അനുവാര്യമാണെന്ന് യു എ ഇ,ഹമാസുമായി ബന്ദികളെ മോചിപ്പിക്കുന്ന കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സംഘത്തെ അയക്കാന്‍ ഇസ്രായേല്‍,ഹമാസ് ഗാസ ഭരിക്കുന്നസാഹചര്യത്തെ നെതന്യാഹു അംഗീകരിക്കില്ല,ഹിസ്ബുള്ളയുടെ ആട്ടം അവസാനിപ്പിക്കാന്‍ ഐ ഡി എഫ്

3000 റോക്കറ്റുകള്‍ ബങ്കറുകളില്‍ സജ്ജമാക്കി ഹിസ്ബുള്ള;ഇറാന്‍ സമ്മതം മൂളിയാല്‍ പ്രയോഗിക്കാന്‍ ഭീകരര്‍ കാത്തിരിക്കുന്നു, പശ്ചിമേഷ്യ രണ്ടായി പിളരും പ്രളയത്തേക്കാള്‍ ഭയനാകമായിരിക്കും നാശം,ഒരടിയ്ക്ക് പത്തായി തിരിച്ച് നല്‍കുമെന്ന് ഇസ്രയേലിന്റെ വെല്ലുവിളി, ടെഹ്‌റാന്റെ ആട്ടം അവസാനിപ്പിക്കാന്‍ മൊസാദും കളത്തില്‍

ഋഷിക്ക് നന്ദി, സ്റ്റാർമർക്ക് അഭിനന്ദനം...പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്റ്റാർമേഴ്‌സ് ലേബർ പാർട്ടി മികച്ച ഭൂരിപക്ഷം നേടി... ഇതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് അന്ത്യം കുറിച്ചു...

ഗാസ മുനമ്പിലെ വടക്കൻ പ്രദേശങ്ങളിൽ നിന്ന്ഹമാസിനെ തുടച്ചു നീക്കി എന്നും അവിടെ ഇനി പുതിയ നഗരം നിർമിക്കുമെന്നും നെതന്യാഹു . ഹമാസ് തീവ്രവാദികളെ ഇല്ലാതാക്കുന്ന ദൗത്യം പൂർത്തിയാക്കിയതായി സൈനിക വക്താവ് ഡാനിയൽ ഹഗാരിയാണ്അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചത്

വടക്കൻ ഗാസയിൽ പുതിയ നഗരം സ്ഥാപിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയതായാണ് റിപ്പോർട്ട് .നോർത്ത് ഗാസയിലെ സ്‌ഡെറോട്ട് സിറ്റിയിൽ റെയിൽവേ സ്റ്റേഷന് സമീപമായിരിക്കും പുതിയ നഗരം നിർമ്മിക്കുന്നത് . പുതിയ നഗരത്തിന്റെ നിർമാണ ചുമതല ഇസ്രായേൽ കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിനാണ് . ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ നഗരത്തെയാണ്.

30,000 ത്തിലധികം ആയിരുന്നു യുദ്ധം തുടങ്ങുന്നതിനു മുൻപ് ഇവിടുത്തെ ജനസംഖ്യ . എന്നാൽ ഇസ്രായേൽ ഹമാസ് പോരാട്ടം തുടങ്ങിയതോടെ ഈ നഗരത്തിൽ നിന്ന് മിക്കവാറും എല്ലാ ആളുകളും പലായനം ചെയ്തിരുന്നു. ഇസ്രായേലിന്റെ പുനർനിർമാണ പദ്ധതിയിൽ 5000 പുതിയ ഭവന യൂണിറ്റുകളുണ്ട്. വിദ്യാർത്ഥികൾക്കുള്ള അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യത്തിനും തൊഴിലിനുമായി ഏകദേശം 370,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ, 350,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പൊതു കെട്ടിടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ 40 ഏക്കർ സ്ഥലം മറ്റാവശ്യങ്ങൾക്കായും തെരഞ്ഞെടുത്തിട്ടുണ്ട്.

 

സ്‌ഡെറോട്ട് നഗരത്തിന്റെ വിപുലീകരണവും 5,000 ഭവന യൂണിറ്റുകളുടെ നിർമ്മാണവും വളരെ സന്തോഷകരമായ കാര്യമാണെന്ന് കൺസ്ട്രക്ഷൻ ആൻഡ് ഹൗസിംഗ് മന്ത്രാലയത്തിന്റെ സിഇഒ യെഹൂദ മോർഗൻസ്റ്റേൺ പറഞ്ഞു. കോളേജുകൾ, സ്‌കൂളുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, നദികൾ, പാർക്കുകൾ, കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടിയുള്ള നടപ്പാതകൾ, തെക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന റോഡ്… ഇതെല്ലാം പദ്ധതിയിലുണ്ട്. തലസ്ഥാനമായ ടെൽ അവീവിൽ നിന്ന് 73 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന നഗരം ഇപ്പോൾ വെറും അവശിഷ്ടമായി മാറിയെങ്കിലും പുതുതായി കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രായേൽ.

ഹമാസിനെ ഉന്മൂലനം ചെയ്യാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗാസ ഇനി ഒരിക്കലും ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേൽ പോരാട്ടം തുടങ്ങിയ അന്നുമുതൽ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ചായിരുന്നു ഒക്‌ടോബർ ഏഴിന് ഇസ്രയേൽ ആക്രമണം ആരംഭിച്ചത്. ഇസ്രായേലിൽ കടന്നു കയറി ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.

ഇപ്പോൾ ഹമാസ് തീവ്രവാദികളെ തിരഞ്ഞ് ഗാസയെ 'റ' മാതൃകയില്‍ വളഞ്ഞിരിക്കുകയാണ് ഇസ്രയേല്‍. തെക്കന്‍ ഗാസയില്‍ റഫയുടെ ഉള്‍മേഖലകളും വടക്കന്‍ ഗാസയിലെ ഷെജയ്യ പ്രദേശത്തിലൂടെയുമായി ഇസ്രയേല്‍ പുതിയ യുദ്ധതന്ത്രം നടപ്പിലാക്കിയിരിക്കുന്നത്. ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ഐഡിഎഫിന്റെ ഏറ്റവും ശക്തമായ സൈന്യനിര ഹമാസിനെ ആക്രമിക്കുന്നത്. ഇനി ഒരു ഹമാസ് തീവ്രവാടിപോലും ജീവനോടെ പുറത്തിറങ്ങില്ലെന്നു ആവർത്തിച്ച് വ്യക്തമാക്കുകയാണ് ഇസ്രായേൽ സൈന്യം

 



അതേസമയം, സെന്‍ട്രല്‍ റഫയിലെ അല്‍ ഔദ പള്ളിക്ക് സൈന്യം തീയിട്ടു. 2 ദിവസത്തിനകം ഇന്ധനമെത്തിയില്ലെങ്കില്‍ ഗാസയിലെ ശേഷിക്കുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്

ഹമാസിന്റെ ഉന്മൂലനമല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നിലപാട് ആവര്‍ത്തിച്ചു. ഡസന്‍ കണക്കിനു ഹമാസുകാരെ ദിവസവും കൊന്നൊടുക്കുന്നതായും അന്തിമ വിജയം നേടാതെ പിന്മാറ്റമില്ലെന്നും നെതന്യാഹു കാബിനറ്റ് യോഗത്തില്‍ പറഞ്ഞു. ഷെജയ്യയിലും റഫയിലും ചെറുത്തുനില്‍പു ശക്തമായി തുടരുന്നുവെന്ന് ഹമാസും പ്രസ്താവിച്ചു.

ഇസ്രയേലിനെതിരെ ആയുധം എടുക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസിനെയും ഹിസ്ബുള്ളയെയും ലക്ഷ്യമാക്കിയാണ് നെതന്യാഹു പുതിയ താക്കീത് നല്‍കിയിരിക്കുന്നത്.

ഗാസയില്‍ ഹമാസിനെതിരായ യുദ്ധത്തിന്റെ നിലവിലെ ഘട്ടം അവസാനിച്ചുകൊണ്ടിരിക്കുകയാണ്. ലെബനനിലെ ഹിസ്ബുല്ലയെ നേരിടാന്‍ കൂടുതല്‍ സൈനികരെ വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കും. തെക്കന്‍ ഗാസ നഗരമായ റഫയില്‍ സൈന്യം നിലവിലെ കരയാക്രമണം പൂര്‍ത്തിയാക്കാനിരിക്കെ ഹമാസിനെതിരായ യുദ്ധം അവസാനിച്ചുകൊണ്ടിരിക്കുകയാണ്.

 

ഇനി ഗാസയില്‍ കുറച്ച് സൈനികരെ മാത്രമേ ആവശ്യമുള്ളൂ. ഹിസ്ബുല്ലയെ നേരിടാന്‍ സൈന്യത്തെ അവിടെനിന്ന് മോചിപ്പിക്കേണ്ടതുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പതിനായിരക്കണക്കിന് കുടിയിറക്കപ്പെട്ട ഇസ്രായേലികളെ നാട്ടിലേക്ക് നെതന്യാഹു തിരിച്ചുവിളിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 7ന് ആരംഭിച്ച ഗാസ ആക്രമണത്തിനു തൊട്ടുപിന്നാലെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയിരുന്നു. പല ഘട്ടങ്ങളിലും ഇരു സൈന്യവും തമ്മില്‍ തീവ്രമായ ഏറ്റുമുട്ടലുകള്‍ നടന്നു. ഹിസ്ബുള്ളയെ അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ സൈന്യമായ ഐഡിഎഫും പറഞ്ഞിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടും ഞങ്ങളിങ്ങെടുക്കും... ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി നേടിയ വിജയം പാലക്കാടും ആവര്‍ത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി  (6 hours ago)

കാലിയായ മദ്യകുപ്പി എവിടെ കളയുമെന്ന ചിന്ത വേണ്ട... വാങ്ങിയടുത്തു തന്നെ തിരിച്ചു കൊടുക്കാം... പണവും കിട്ടും  (6 hours ago)

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്  (7 hours ago)

ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ തകര്‍ന്നത് 12 പാലങ്ങള്‍... 15 എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു  (8 hours ago)

ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ ക  (8 hours ago)

രാജ്യം വോട്ട് ചെയ്തത് മാറ്റത്തിനു വേണ്ടി പടിപടിയായി രാജ്യത്തെ പുനര്‍നിര്‍മിക്കും;അധികാരം പിടിച്ചെടുത്ത് കെയ്ര്‍ സ്റ്റാര്‍മാര്‍ ആദ്യം പറഞ്ഞ വാക്കുകള്‍,തൊഴിലാളി കുടുംബത്തില്‍ ജനിച്ച സ്റ്റാര്‍മര്‍ തൊഴിലാ  (9 hours ago)

നീറ്റ് പിജി പരീക്ഷയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ചു  (9 hours ago)

എടപ്പാളില്‍ സി ഐ ടി യുവിന്റെ ഗുണ്ടായിസം;ഈ ക്രിമിനലുകളെ പേടിച്ചോടിയ യുവാവിന്റെ കാലുകള്‍ ഒടിഞ്ഞു,എടപ്പാളില്‍ യൂണിയന് നേരെ വലിയ പ്രതിഷേധം,ശക്തമായ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു,ഗോവിന്ദന്‍ സഖാവേ..  (9 hours ago)

ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് കണ്ട് തല ഉയര്‍ത്തല്ലേ പിണറായി;ചട്ടി മറിയേ ബോംബ് സീനെ ഇറങ്ങ് പെണ്ണുങ്ങളെ,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും അഹങ്കാരിയും നീചനുമായ ഭരണാധികാരി പിണറായി,ഈ ബൊമ്മകളെ ജനങ്ങള്‍  (9 hours ago)

പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ 8326 ഒഴിവുകള്‍;കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കും, അപേക്ഷ ജൂലായ് 31നകം നല്‍കണം  (9 hours ago)

ബ്രിട്ടനില്‍ ചരിത്രത്തിലെ ആദ്യ മലയാളി എംപിയായി സോജന്‍ ജോസഫ്;ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണ് സോജന്‍ മത്സരിച്ചത്, കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ബ്രിട്ടന്‍ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് നേടി  (10 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം... വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി  (10 hours ago)

ഹിസ്ബുള്ളയ്ക്കും ഹമാസീനും വേണ്ടി ഇസ്രയേലിന്റെ കാലുപിടിച്ച് അറബ് രാജ്യങ്ങള്‍;അടിയന്തര വെടിനിര്‍ത്തല്‍ അനുവാര്യമാണെന്ന് യു എ ഇ,ഹമാസുമായി ബന്ദികളെ മോചിപ്പിക്കുന്ന കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഒരു സംഘത്തെ അയക  (10 hours ago)

നാട്ടുകാരെ ഭീഷണിപ്പെടുത്തിയ നാലംഗ അക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി  (10 hours ago)

പിണറായി കണ്ണുരുട്ടി പ്ലേറ്റുമാറ്റി എകെ ബാലന്‍;എസ് എഫ് ഐ ഞങ്ങളുടെ പിള്ളേരാണ് തൊട്ടേക്കരുതെന്ന്,കഴിഞ്ഞദിവസം ഇതല്ലല്ലോ സഖാവ് പറഞ്ഞത് ലേശം ഉളുപ്പുണ്ടോ,പിണറായീടെ കരണംപുകച്ച് അടികൊടുത്ത് എംവി ഗോവിന്ദന്‍,എസ്  (10 hours ago)

Malayali Vartha Recommends