പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു
വടക്കു-പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പാക് താലിബാനെതിരെ ശക്തമായ നടപടികളെടുക്കുന്ന ഗോത്ര നേതാവ് നബി ഹഫ്‌നിയെ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നത്.
വെടിവെപ്പു നടത്തി ചാവേറുകള്‍ വാഹനം ഹഫ്‌നിയുടെ വീട്ടിലേക്ക് ഇടിച്ചു കടത്തുകയായിരുന്നു.എന്നാല്‍ ആക്രമണം നടന്ന സമയം അദ്ദേഹം അവിടെയുണ്ടായിരുന്നില്ല.
പ്രദേശത്തെ പ്രധാന നഗരമായ പെഷര്‍വാര്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേ നാളുകളായി താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു. പാകിസ്ഥാന്‍ ഭരണഘടനയെ അംഗീകരിക്കാത്ത താലിബാന്‍ പ്രദേശത്തു നിന്ന് സൈന്യം പിന്‍മാറണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമണം നടത്തുന്നത്.
https://www.facebook.com/Malayalivartha