ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം... 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ...ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം...
വിവിധ അയൽരാജ്യങ്ങളുമായി ഒരേ സമയം സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന. അതിർത്തി തർക്കങ്ങൾ അവസാനിക്കാതെ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ അതിർത്തിയിൽ ചൈന പ്രകോപനങ്ങൾ സൃഷ്ടിച്ചത്. ചൈനയും തായ്‌വാനും തമ്മിൽ ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം ഇടയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത്. തങ്ങളുടെ അതിർത്തി മേഖലയ്‌ക്ക് ചുറ്റുമായി ചൈന അഭ്യാസ പ്രകടനങ്ങൾ നടത്തുകയാണെന്ന പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് തായ്‌വാനെ ചൈനീസ് വിമാനങ്ങൾ വളഞ്ഞത്.
കഴിഞ്ഞ സെപ്തംബറിൽ 103 യുദ്ധവിമാനങ്ങൾ തായ്‌വാന് ചുറ്റും കണ്ടെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്.ചൈനയുടെ 66 വിമാനങ്ങളും ഏഴ് കപ്പലുകളുമാണ് 24 മണിക്കൂർ സമയത്തിനിടെ കണ്ടെത്തിയത്. ഇതിൽ 56 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കുമായി വേർതിരിക്കുന്ന സെൻസിറ്റീവ് മീഡിയൻ ലൈൻ മുറിച്ച് കടന്നു. തായ്‌വാന്റെ തെക്കേ അറ്റത്തായി 61 കിലോമീറ്റർ പരിധിക്കുള്ളിൽ വരെ ചില വിമാനങ്ങൾ എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പുറത്ത് വിട്ടിട്ടുണ്ട്.കഴിഞ്ഞ മെയ് മാസത്തിൽ 62 സൈനിക വിമാനങ്ങളും 27 കപ്പലുകളും കണ്ടെത്തിയിരുന്നു.തായ്‌വാനിലെ അമേരിക്കയുടെ പുതിയ അംബാസഡർ കഴിഞ്ഞ ദിവസം തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് ടെയുമായി കൂടിക്കാഴ്ച നടത്തുകയും, തായ്‌വാന് എല്ലാ രീതിയിലും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള ചൈനയുടെ പ്രതികരണമെന്നാണ് വിദഗ്ധർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.
തായ്‌വാൻ തങ്ങളുടെ കീഴിൽ വരുന്ന പ്രദേശമാണെന്നാണ് ചൈനയുടെ വാദം. ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.ചൈനയുടെ കപ്പലുകൾ തായ്‌വാന് ചുറ്റും നിരീക്ഷണം നടത്തുന്ന കാര്യം ജപ്പാനും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തായ്‌വാന് ചുറ്റും ചൈന സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരന്തരമായി മേഖലയിലേക്ക് വിമാനങ്ങളും യുദ്ധക്കപ്പലുകളും അയക്കുകയും ചെയ്യുന്നുണ്ട്. തായ്‌വാൻ ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ ആവർത്തിച്ചു. ദേശീയതയും പരമാധികാരവും സംരക്ഷിക്കാനുള്ള ചൈനീസ് ജനതയുടെ ദൃഢനിശ്ചയമാണിതെന്നും ലിൻ ജിയാൻ പറയുന്നു.ചൈനയെ സംബന്ധിച്ചിടത്തോളം തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രം ചൈനയുടെ ഭാഗമാണ്. തായ്‌വാന്റെ പരമാധികാരത്തെ ചൈന അംഗീകരിക്കുന്നില്ല.
https://www.facebook.com/Malayalivartha