ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു; ഗാസയിൽ ഇസ്രായേൽ പ്രയോഗിക്കുന്നത് ഉയർന്ന തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ ആവശ്യമായ ആയുധങ്ങൾ....
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസ സിറ്റിയിൽ ആറ് പേരും ഗാസ മുനമ്പിൻ്റെ ബാക്കി ഭാഗങ്ങളിൽ 19 പേരും കൊല്ലപ്പെട്ടതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കൊല്ലപ്പെട്ട 30 ഫലസ്തീനികളുടെ മൃതദേഹങ്ങളും ഗാസ സിറ്റിയിലേയ്ക്ക് കൊണ്ടുവരാനാകാത്ത റോഡുകളിൽ ചിതറിക്കിടക്കുന്നതായി സിവിൽ എമർജൻസി സർവീസ് അറിയിച്ചു. ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഈജിപ്തിലും ഖത്തറിലും നടക്കുന്ന ചർച്ചകളിൽ സമാധാന കരാറിന് വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ട്, ചർച്ചകൾ തുടരുന്നതിനായി ഇസ്രായേലിൻ്റെ ഷിൻ ബെറ്റ് രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ കെയ്‌റോയിലേക്ക് പോയതായി നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. അതിനിടെ ചില നടുക്കുന്ന റിപ്പോർട്ടുകളും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.
ഉയർന്ന തരത്തിലുള്ള മുറിവുകൾ ഉണ്ടാക്കാൻ ആവശ്യമായ ആയുധങ്ങളാണ് ഇസ്രയേൽ സൈന്യം ഗാസയിൽ ഉപയോഗിക്കുന്നത്. ഗാസയിലെ സാധാരണക്കാർക്ക് ഭയാനകമായ പരിക്കുകളുണ്ടാക്കുകയും കുട്ടികൾക്ക് ദോഷം വരുത്തുകയും ചെയ്യുന്ന തരത്തിലുള്ള ലോഹങ്ങൾ ഉപയോഗിച്ചാണ് ഈ ആയുധങ്ങൾ നിർമിക്കുന്നത്. ഗാസയിൽ ജോലി ചെയ്യുന്ന വിദേശ ശസ്ത്രക്രിയാ വിദഗ്ധരാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
തങ്ങൾ ചികിത്സിച്ച കുട്ടികളുടെ ഗുരുതരമായ മുറിവുകളിൽ പലതും സംഭവിച്ചത് മിസൈലുകളുടെയും ഷെല്ലുകളുടെയും ചീളുകളിൽ നിന്നാണെന്ന് ഇവർ വ്യക്തമാക്കുന്നു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ചെറിയ കഷ്ണങ്ങളാക്കി വിഘടിക്കാൻ രൂപകൽപ്പന ചെയ്ത, അധിക ലോഹം നിറച്ചതാണ് ഈ ആയുധങ്ങൾ ഒക്കെ തന്നെയും.
ഇത്തരം ചെറിയ ചീളുകളാൽ പരിക്കേറ്റവരാണ് ഭൂരിഭാഗം കുട്ടികളും എന്ന് ഗാസ ആശുപത്രികളിലെ ഡോക്ടർമാർ പറയുന്നു. ഇത് കേവലമായ മുറിവുകൾ ആണ് സൃഷ്ടിക്കുകയെങ്കിലും ശരീരത്തിനുള്ളിൽ വലിയ പ്രഹരം ഏൽപ്പിക്കുന്നു. അപകടങ്ങൾ പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ആയുധങ്ങൾ ആണ് ഇവയെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha