ഇസ്രായേൽ വാക്ക് തെറ്റിച്ചിരിക്കുകയാണ്... ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് ലോകരാജ്യങ്ങള്‍... ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇസ്രായേല്‍ നടത്തുന്നത് മറ്റൊരു നീക്കം...
ഇസ്രായേൽ വാക്ക് തെറ്റിച്ചിരിക്കുകയാണ്. ലോകം മുഴുവൻ ഇസ്രായേൽ ഹമാസ് യുദ്ധം എന്നവസാനിക്കും എന്നുള്ളത് ഉറ്റു നോക്കുമ്പോൾ ചർച്ചകൾക്കൊന്നും ഒരു ഫലവുമില്ലാതെ ആയിരിക്കുകയാണ്. ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കെ ഇസ്രായേല്‍ നടത്തുന്നത് മറ്റൊരു നീക്കം. ആക്രമണം നിര്‍ത്താന്‍ ഇസ്രായേലിന് പദ്ധതിയില്ല എന്നാണ് വിവരം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടത്തിയത് സ്വന്തം പൗരന്മാരിലും മറ്റു രാജ്യങ്ങളിലും ചില തോന്നലുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.ഗാസയില്‍ ഇസ്രായേല്‍ ശക്തമായ മിസൈല്‍ ആക്രമണം തുടരുകയാണ്. അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 80ലധികം പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.
ഹമാസിന്റെ നേതാവിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് ഇസ്രായേലിന്റെ ന്യായീകരണം. അതിനിടെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിഞ്ഞുവെന്ന വിവരം പുറത്തുവന്നിരിക്കുന്നത്...ഗാസക്കെതിരായ ആക്രമണം ഇസ്രായേല്‍ വൈകാതെ നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഖത്തറിലും ഈജിപ്തിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇസ്രായേല്‍ പ്രതിനിധികള്‍ എത്തുകയും ചെയ്തു. മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന ചര്‍ച്ചകള്‍ വിജയം കാണുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇസ്രായേല്‍ പിന്മാറി എന്ന സൂചനയാണ് ഈജിപ്ഷ്യന്‍ മധ്യസ്ഥരെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോര്‍ട്ട്.സമാധാന കരാറിലെത്താന്‍ ഇസ്രായേലിന് ഉദ്ദേശമില്ല എന്നാണ് ഈജിപ്തിലെ പ്രതിനിധികള്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവച്ച ഉപാധികളിലായിരുന്നു ഏറ്റവും ഒടുവിലെ ചര്‍ച്ചകള്‍.
ഹമാസ് അനുകൂലമായി പ്രതികരിക്കുകയും ഇസ്രായേലിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ഖത്തറിലാണ് പുതിയ നിര്‍ദേശങ്ങളില്‍ന്മേല്‍ ആദ്യ ചര്‍ച്ചകള്‍ നടന്നത്. മൊസാദ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകളുടെ ഭാഗമായി. പിന്നീട് ഈജിപ്തിലായിരുന്നു തുടര്‍ചര്‍ച്ച. ആദ്യം ഉപാധികള്‍ അംഗീകരിച്ച ഇസ്രായേല്‍ പ്രതിനിധികള്‍ അവസാന നിമിഷം പുതിയ ചില നിബന്ധനകള്‍ മുന്നോട്ടുവച്ചു. ഇതോടെ എല്ലാം തകിടം മറിഞ്ഞുവെന്നാണ് ഈജിപ്തിലെ പ്രതിനിധികളെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.വൈരുദ്ധ്യമായി പ്രതികരിക്കുക, വൈകി മറുപടി നല്‍കുക, നേരത്തെ അംഗീകരിച്ച നിബന്ധനകള്‍ മാറ്റി പുതിയ നിബന്ധന മുന്നോട്ട് വെക്കുക എന്നിവയാണ് ഇസ്രായേല്‍ പ്രതിനിധികള്‍ ചെയ്യുന്നത്.
ചില കണ്ണില്‍പൊടിയിടല്‍ നീക്കമാണിതെന്ന് പറയപ്പെടുന്നു. ജനവികാരം അനുകൂലമാക്കുകയാണ് ലക്ഷ്യമത്രെ. ചര്‍ച്ചകള്‍ നടക്കുന്നു എന്ന തോന്നലുണ്ടാക്കുകയാണ് ചെയ്യുന്നത്. ബന്ദികളുടെ മോചനത്തിന് വേണ്ടി ഇസ്രായേലില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഇത് തണുപ്പിക്കുകയും ഇസ്രായേലിന്റെ ലക്ഷ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അതിനിടെ ഇസ്രായേലില്‍ നിര്‍ബന്ധിത സൈനിക സേവന കാലാവധി നീട്ടാന്‍ നീക്കം നടക്കുന്നു. പുരുഷന്മാരുടെ സൈനിക സേവന കാലാവധി നിലവില്‍ 32 മാസമാണ്. ഇത് മൂന്ന് വര്‍ഷമാക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha