ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ട് ഖാൻ യൂനിസിൽ ആക്രമണം; ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ഇസ്രയേൽ അംഗീകരിച്ചിരുന്ന മേഖലയിലായിരുന്നു ഇസ്രയേൽ ആക്രമണം
ഇസ്രായേൽ ആക്രമണം ഇപ്പോഴും തുടരുകയാണ്. 70ലേറെ പാലസ്തീൻകാർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ഇസ്രയേൽ അംഗീകരിച്ചിരുന്ന മേഖലയിലായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്. ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ടായിരുന്നു ഖാൻ യൂനിസിൽ ആക്രമണം നടത്തിയത്. എന്നാൽ ഇസ്രയേൽ വാദം ആക്രമണ സമയത്ത് മേഖലയിൽ സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നാണ്.
ഇസ്രയേലിനെ വിമർശിച്ച് ഹമാസ് വക്താക്കൾ രംഗത്ത് വന്നു. ഇസ്രയേൽ അവകാശവാദം തെറ്റാണ്. തെറ്റിനെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നതെന്നും ഹമാസ് വക്താക്കൾ വിമർശിച്ചു
ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്, ഒക്ടോബർ 7നുണ്ടായ ആക്രമണത്തിലെ സൂത്രധാരനെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്നായിരുന്നു .
അൽ മവാസിയിലെ തെരുവുകളിൽ നിരത്തുകളിൽ മൃതദേഹങ്ങളും തകർന്ന ടെന്റുകളുമാണ് കാണുന്നതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഹമാസ് സൈനിക നേതാവായ മുഹമ്മദ് ദേയ്ഫും അനുയായിയും കൊല്ലപ്പെട്ടോയെന്ന് സംശയമുണ്ട്. എന്നാൽ മേഖലയിൽ ബന്ദികളില്ലെന്ന് വ്യക്തമായ സൂചന കിട്ടി .ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത് ഇതിനു പിന്നാലെ ആക്രമണം നൽകാൻ അനുമതി നൽകിയെന്നാണ്.
https://www.facebook.com/Malayalivartha