ലെബനോനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം; 4 പേർക്ക് പരിക്കേറ്റു; ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് ഹിസ്ബുള്ള
ലെബനോനിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം . 4 പേർക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള എറ്റെടുത്തിട്ടുണ്ട്.തെക്കൻ പട്ടണമായ കിരിയാത് ഷ്മോണയിലാണ് ആക്രമണമുണ്ടായത്.
ഇസ്രായേൽ ആക്രമണം ഇപ്പോഴും തുടരുകയാണ്. 70ലേറെ പാലസ്തീൻകാർ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ഇസ്രയേൽ അംഗീകരിച്ചിരുന്ന മേഖലയിലായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയത്.
ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ടായിരുന്നു ഖാൻ യൂനിസിൽ ആക്രമണം നടത്തിയത്. എന്നാൽ ഇസ്രയേൽ വാദം ആക്രമണ സമയത്ത് മേഖലയിൽ സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നാണ്.
https://www.facebook.com/Malayalivartha