പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ...സംഭാവനയായി 5 മില്യൺ ഡോളർ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്..
ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം ആരംഭിച്ച് ഏഴുമാസത്തിലേറെയായി. ഇക്കാലയളവില്‍ പലസ്തീനോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം ചെറുതായി മാറുന്നുണ്ട് .ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 145 രാജ്യങ്ങളാണ് ഇതുവരെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. ഇന്ത്യയും ചൈനയും റഷ്യയുമുള്‍പ്പെടെ പ്രധാന രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും 27 അംഗ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മഹാഭൂരിപക്ഷവും അങ്ങനെയല്ല. കിഴക്കന്‍ യൂറോപ്പിലെ ഏതാനും പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളും സ്വീഡനും സൈപ്രസും മാത്രമേ പലസ്തീനെ അംഗീകരിക്കുന്നുള്ളൂ.പക്ഷെ ഇന്ത്യ എല്ലാം രാജ്യങ്ങയുമായി സൗഹൃദത്തിൽ പോയ്കൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ.
പാലസ്തീനിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയിലേക്കായി 5 മില്യൺ ഡോളർ ഈ വർഷം കേന്ദ്രസർക്കാർ കൈമാറും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 2.5 മില്യൺ ഡോളർ സംഘടനയ്‌ക്കായി കൈമാറിയത്. 1950ൽ രജിസ്റ്റർ ചെയ്ത യുഎൻആർഡബ്ല്യുഎ പാലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ സഹായം കൈമാറി വരുന്ന സംഘടനയാണ്. യുഎൻ അംഗരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ വഴിയാണ് യുഎൻആർഡബ്ല്യുഎ അവരുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സംഘടന അവരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. തുക കൈമാറിയ വിവരം രാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയുടെ ഓഫീസ് ആണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ”
പാലസ്തീൻ അഭയാർത്ഥികൾക്കായി കേന്ദ്രസർക്കാർ 2.5 മില്യൺ യുഎസ് ഡോളറിന്റെ ആദ്യ ഗഡു സഹായം യുഎൻആർഡബ്ല്യുഎയ്‌ക്ക് കൈമാറി. 2024-25 വർഷത്തേക്കുള്ള വാർഷിക സംഭാവനയായി 5 മില്യൺ ഡോളർ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്”.പാലസ്തീൻ അഭയാർത്ഥികളെ എല്ലാ രീതിയിലും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ് യുഎൻആർഡബ്ല്യുഎ പ്രവർത്തിക്കുന്നത്. പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ വർഷം വരെ 35 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ കൈമാറിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസ സഹായം, സാമൂഹിക സേവനം എന്നീ വ്യത്യസ്ത മേഖലകളിലേക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. അടുത്തിടെ ന്യൂയോർക്കിൽ നടന്ന യുഎൻആർഡബ്ല്യുഎ സമ്മേളനത്തിൽ സാമ്പത്തിക സഹായത്തിന് പുറമെ സംഘടനയിലേക്കായി മരുന്നുകളും നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.അതെ സമയം ജമ്മു കശ്‌മീരില്‍ നടന്ന എട്ടാമത് മുഹറം ഘോഷയാത്രയില്‍ പലസ്‌തീനും ഗാസയ്‌ക്കും പിന്തുണ.
ഘോഷയാത്ര സുഗമമായി നടക്കുന്നതിനായി ഭരണകൂടം ഏര്‍പ്പെടുത്തിയ നിബന്ധനകൾ വകവയ്ക്കാതെ, പാലസ്‌തീന്‍ പതാകകൾ വീശിയും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌തുമാണ് ഘോഷയാത്ര നടത്തിയത്.അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു.'നീതിക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി എന്നും നിലകൊണ്ട ഇമാം ഹുസൈൻ്റെ സന്ദേശം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു'- എന്ന് ഘോഷയാത്രയില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാ മജിസ്‌ട്രേറ്റ് ശ്രീനഗർ ബിലാൽ മോഹി-ഉദ്-ദിൻ ഭട്ടിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം നിരവധി നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു.രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവും ഹനിക്കുന്ന ഒരു പ്രവർത്തനത്തിലും ഏർപ്പെടരുത് എന്നതായിരുന്നു പ്രധാന നിബന്ധന. കൂടാതെ, പ്രകോപനപരവും നിരോധിത സംഘടനകളുമായി ബന്ധമുള്ളതുമായ പതാകകളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കാന്‍ പാടില്ല എന്നും നിര്‍ദേശിച്ചിരിന്നു. എന്നാല്‍ ഈ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തിയാണ് മുഹറം ഘോഷയാത്ര നടന്നത്.
https://www.facebook.com/Malayalivartha