മധ്യ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം; മധ്യ ഗാസയിലും വ്യോമാക്രമണം
മധ്യ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു . ഞായറാഴ്ച നടന്ന ആക്രമണത്തിൽ 22 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആക്രമണമുണ്ടായിരിക്കുന്നത് , യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സ്കൂളിന് നേരെയാണ് . കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ സ്കൂളുകൾക്ക് നേരെയുണ്ടായ അഞ്ചാമത്തെ ആക്രമണമാണ് ഇത്. ഇസ്രയേൽ ആക്രമണത്തിൽ ആശ്രയം ഇല്ലാതായ നിരവധിപ്പേർ തങ്ങിയിരുന്നതായിരുന്നു ഇവിടെ.
ഇസ്രയേൽ സൈന്യം വിശദീകരിക്കുന്നത്, അഭയാർത്ഥി ക്യാംപിൽ ഒളിച്ചിരുന്ന ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയത് എന്നാണ്. ആയുധധാരികളായ ആരും തന്നെ അഭയാർത്ഥി ക്യാംപിലുണ്ടായിരുന്നില്ലെന്ന ദൃക്സാക്ഷി മൊഴി ഇസ്രായേൽ വാദത്തിന് തിരിച്ചടിയായിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു. തിങ്കളാഴ്ചയും മധ്യ ഗാസയിൽ വ്യോമാക്രമണം ഉണ്ടായി. മഗ്ഹാസി അഭയാർത്ഥി ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു.
ഇസ്രയേൽ ആക്രമണം നടക്കുന്നത് ബന്ദികളാക്കപ്പെട്ടവരെ വിട്ടയ്ക്കുന്നതടക്കമുള്ള വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ്. കഴിഞ്ഞ ദിവസം ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ വസിച്ചിരുന്ന മേഖലയിൽ ഇസ്രയേൽ ആക്രമണമുണ്ടായി. 70 ലേറെ പേരാണ് കൊല്ലപ്പെട്ടത് .
https://www.facebook.com/Malayalivartha