ഹിസ്ബുള്ളയുമായി ചേർന്ന് ഇസ്രായേലിന് നേരെ വ്യോമാക്രമണം നടത്തി ലെബനൻ ആസ്ഥാനമായുള്ള പുതിയ സംഘം:- പ്രയോഗിച്ചത് റോക്കറ്റുകൾ...
ലെബനൻ ആസ്ഥാനമായുള്ള ഒരു പുതിയ സംഘം ഹിസ്ബുള്ളയുമായി ചേർന്ന് ഇസ്രായേലിന് നേരെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ലെബനീസ് റെസിസ്റ്റൻസ് ബ്രിഗേഡുകൾ ഏറ്റെടുത്തു. ഷെബാ ഫാമിലെ ഇസ്രായേലി 'റുവൈസത്ത് അൽ-ഖർൻ' സൈറ്റിന് നേരെ റോക്കറ്റ് പ്രയോഗിച്ചതായി സംഘം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍ പ്രകാരം ഒരു യുദ്ധത്തിന്റെ വക്കിലാണ് ഹിസ്ബുള്ളയും ഇസ്രയേലും. മിഡിൽ ഈസ്റ്റിൽ ഉടനീളമുള്ള ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ പങ്കാളിത്തം ഈ യുദ്ധത്തിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ മുന്നറിയിപ്പിനോട് ചേർത്ത് വയ്‌ക്കേണ്ടി വരുന്ന ആക്രമണമാണ് ലെബനീസ് റെസിസ്റ്റൻസ് ബ്രിഗേഡുകൾ നടത്തിയത്.
ഇസ്രയേലും ഹമാസും ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുന്നതില്‍ പരാജയപ്പെട്ടാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഒരു സമ്പൂര്‍ണ യുദ്ധം ഉണ്ടായാല്‍ ഇറാനും അമേരിക്കയും അതിലേക്ക് വലിച്ചിടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഒരു യുദ്ധമെന്നത് നിലവില്‍ ഇസ്രയേലിനോ ലെബനനിനോ ഒട്ടും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്.
ഇരുവിഭാഗങ്ങളും ശക്തരായതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലതുതായിരിക്കും. ഒരുപക്ഷേ മേഖലയിലാകെ വലിയ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഒന്നായി മാറിയേക്കും. ഇപ്പോള്‍ തന്നെ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് 53,000 ഇസ്രയേലികളും ലെബനന്റെ തെക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒരു ലക്ഷത്തിനടുത്തും ലബനീസ് പൗരന്മാരും കുടിയിറക്കപ്പെട്ടിട്ടുണ്ട്.
ഇസ്രയേലും ഹിസ്ബുള്ളയുമായി സംഘര്‍ഷം ഉണ്ടാകാറുണ്ടെങ്കിലും ജൂണിലാണ് അത് വീണ്ടുമൊരു തലത്തിലേക്ക് മാറുന്നത്. ഹിസ്ബുള്ളയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നുള്ള റോക്കറ്റ് ആക്രമണങ്ങളുടെ എണ്ണവും വ്യാപ്തിയും കഴിഞ്ഞ ആഴ്ചകളില്‍ വലിയ തോതില്‍ വര്‍ധിച്ചു. മെയ് മുതല്‍, ഹിസ്ബുള്ള കൂടുതല്‍ അത്യാധുനിക ഡ്രോണുകളും ഗൈഡഡ് മിസൈലുകളും ഉള്‍പ്പെടെ കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ ഇസ്രയേലിനെതിരെ ഉപയോഗിച്ചിരുന്നു.
ജൂണ്‍ 12ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാണ്ടര്‍ താലിബ് സമി അബ്ദുല്ലയെ കൊലപ്പെടുത്തിയതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ഇക്കഴിഞ്ഞ മാസങ്ങളിലൊന്നും കാണാത്ത തരത്തില്‍ കൂടുതല്‍ റോക്കറ്റുകളും മിസൈല്‍ ബാരേജുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ഒപ്പം ജൂണ്‍ 18ന് ഇസ്രയേലിലെ ഹൈഫ തുറമുഖത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്‌റല്ല ഭീഷണി കൂടി മുഴക്കിയതോടെയാണ് സമീപകാലത്തൊന്നുമില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ ആളിക്കത്തിയത്.
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ആഴത്തിലുള്ള ബങ്കറുകൾ, തുരങ്കങ്ങൾ, ഭൂഗർഭ സംഭരണ ഡിപ്പോകൾ എന്നിവയാൽ സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ഹിസ്ബുള്ളയ്ക്ക് ദീർഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിർണ്ണായകമാണ്. അത് ഇസ്രയേലിൽ ഏതാണ്ട് എവിടെയും ആക്രമിക്കാനും അടിസ്ഥാന സൗകര്യങ്ങളെ നശിപ്പിക്കാനും ജനവാസ കേന്ദ്രങ്ങളെ തകർക്കാനും പ്രതിരോധ കവചങ്ങളെ മറികടക്കാനും സാധിക്കുമെന്ന് കരുതുന്നവരുമുണ്ട്. 15-20 കിലോമീറ്റര്‍ പരിധിയുള്ള 40,000 ഗ്രാഡ്-ടൈപ്പ് മിസൈലുകള്‍ ഹിസ്ബുള്ളയ്ക്കുണ്ട്. കൂടാതെ 100 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫജര്‍ 3, ഫജര്‍ 5 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 80,000 ദീര്‍ഘദൂര മിസൈലുകളും ഹിസ്ബുള്ളയുടെ പക്കലുണ്ട്. ഇതിനെല്ലാം പുറമെ 200-300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഏകദേശം 30,000 സെല്‍സാല്‍, ഫത്തേഹ് -110 മിസൈലുകളുമുണ്ട്.
തെക്കന്‍ ഇസ്രയേലിലേക്ക് ഉള്‍പ്പെടെ എത്താന്‍ ശേഷിയുള്ള ഹിസ്ബുള്ളയുടെ ഏറ്റവും ശക്തമായ ആയുധശേഖരമാണിത്. മറുഭാഗത്ത് ഇസ്രയേലും അതിശക്തരാണ്. പശ്ചിമേഷ്യയിലെ ഏറ്റവും അത്യാധുനിക ആയുധ ശേഖരം പക്കലുള്ള രാജ്യമാണ് ഇസ്രയേല്‍. അയണ്‍ ഡോം ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളും ഇസ്രയേലിന്റെ കൈയിലുണ്ട്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണുള്ളത്. അതിനിടെ ഗാസയിൽ കൂട്ടക്കുരുതി തുടരുകയാണ് ഇസ്രായേൽ.
ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ നടന്ന മൂന്ന് ആക്രമണങ്ങളിലായി 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും. ഖാൻ യൂനുസ്, ദേർ ബലാഹ്, ശുജാഇയ എന്നിവിടങ്ങളിലും നിരവധി ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. റഫയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഉൾപ്പെടെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.
https://www.facebook.com/Malayalivartha