അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു....
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയില്‍ ബൈഡന്‍ ഐസലേഷനില്‍ പ്രവേശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയര്‍ പറഞ്ഞു.
ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വൈറ്റ് ഹൗസ്
തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാല്‍ ആരോഗ്യവാനാണെന്നും ബൈഡന്‍ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. ഐസൊലേഷനില്‍ കഴിഞ്ഞുകൊണ്ട് താന്‍ അമേരിക്കന്‍ ജനതക്ക് വേണ്ടി ഔദ്യോഗിക ചുമതലകളില്‍ വ്യാപൃതനാവുമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബൈഡന്റെ തെരഞ്ഞെടുപ്പ് പരിപാടികള്‍ മാറ്റിവെച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha