ജോ ബൈഡന് കോവിഡ്...പാക്സ്‍ലോവിഡിന്റെ ആദ്യ ഡോസ് നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോക്ടർ...തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്...
അമേരിക്കയിൽ തിരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടക്കുകയാണ്. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്‌ടർമാർ അറിയിക്കുകയും ചെയ്തെങ്കിൽ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡൻ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തിൽ ബൈഡൻ പ്രതികരിക്കുന്നത്.അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡൻ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കൻ പ്രസിഡന്റാകാൻ താൻ പൂർണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുൻപ് ബൈഡൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്‌ടർ കെവിൻ ഒ കെന്നർ അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബൈഡൻ ആരോഗ്യവാനാണെന്നും അന്ന് ഡോക്‌ടർ കൂട്ടിച്ചേർത്തു.ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതായി വെെറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബെെഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചത്.കൊവിഡ് സ്ഥിരീകരിച്ച വിവരം ബെെഡൻ തന്റെ എക്സ് പേജിലൂടെ ജനങ്ങളെ അറിയിച്ചിരുന്നു.ബൈഡന് മൂക്കൊലിപ്പ്, ചുമ, ശാരീരിക ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ പ്രകടമാണെന്നും കൊവിഡ് വാക്സിൻ എടുത്തെന്നും വെെറ്റ് ഹൗസ് അറിയിച്ചു.
ഡെലവെയിലെ റെഹോബോത്ത് ബീച്ചിന് അടുത്തുള്ള വസതിയിൽ ബെെഡൻ ഐസലേഷനിൽ പ്രവേശിക്കുമെന്നും വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി.പ്രായാധിക്യവും നാവുപിഴയും അലട്ടുന്ന ബൈഡൻ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യമുയരുന്നതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ കമല ഹാരിസ് പ്രസിഡന്‍റായേക്കുമെന്ന സൂചന കഴിഞ്ഞദിവസം ബൈഡൻ പങ്കുവെച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റുകളിൽ നിന്ന് ആവശ്യം ഉയരുന്നതിനിടെയായിരുന്നു കമല ഹാരിസിനെ പിന്തുണച്ചുകൊണ്ടുള്ള ബൈഡന്‍റെ പ്രതികരണം.'അവര്‍ ഒരു മികച്ച വൈസ് പ്രസിഡന്‍റ് മാത്രമല്ല, അമേരിക്കയുടെ പ്രസിഡന്‍റുമാകാം,' എന്നായിരുന്നു കമല ഹാരിസിനെ കുറിച്ച് ബൈഡൻ പറഞ്ഞത്. ബൈഡന്‍ മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ കമലയാകും പ്രസിഡന്‍റ് സ്ഥാനാർഥിയെന്ന സൂചനയാണിത് നൽകുന്നത്.
ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നടനും ഡെമോക്രറ്റിക് പാർട്ടി അനുഭാവിയുമായ ജോർജ് ക്ലൂണി രംഗത്തെത്തിയിരുന്നു.മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസിയും സമാനമായ അഭിപ്രായം പങ്കുവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ക്ലൂണിയുടെ അഭിപ്രായപ്രകടനം.ട്രംപുമായുള്ള സംവാദത്തിലെ പരാജയത്തിനും സ്ഥാനാർഥിത്വം ഉപേക്ഷിക്കാനായി ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് ഉയരുന്ന ആഹ്വാനങ്ങൾക്കും മറുപടി നൽകാൻ ബൈഡൻ നടത്തിയ ശ്രമങ്ങൾക്ക് നാക്കുപിഴയും വിനയായി.യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ പുട്ടിൻ എന്നു വിളിച്ച ബൈഡന്റെ ഓർമപ്പിശകിനെ റഷ്യയിലെ മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു.
'ക്രെംലിൻ നിയന്ത്രിക്കുന്ന റഷ്യാ അനുകൂലിയായ സ്ഥാനാർഥിയാണു താൻ' എന്നു ബൈഡൻ തെളിയിച്ചെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സഖറോവയുടെ പരിഹാസം.എന്നാൽ നാവുപിഴ ആർക്കും സംഭവിക്കാം, നിങ്ങൾ അതുമാത്രം നോക്കിക്കൊണ്ടിരുന്നാൽ ഒരാളിൽ അതേ കാണൂ എന്നു ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ബൈഡനെ പ്രതിരോധിച്ചു. ബൈഡന് ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം ഉച്ചകോടിയിലെ എല്ലാ സെഷനുകളിലും പങ്കെടുത്തുവെന്നും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പറഞ്ഞു.
https://www.facebook.com/Malayalivartha