ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങൾ.. ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്..ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട പ്രവചനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു...അതിനുള്ള കാരണം ഇതാണ്...
ഞെട്ടിക്കുന്ന പ്രവചനം നടത്തി ഇപ്പോഴും ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഒരാളാണ് ബാബ വാംഗ . വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ പ്രചനങ്ങൾ നമ്മൾ ഇന്നും ചർച്ചയാക്കാറുണ്ട് . കാരണം ഇന്നത്തെ കാലത്തും അതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ ആണ് നടക്കുന്നത്. ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗ അറിയപ്പെടുന്നത്. അവരുടെ 90 ശതമാനം പ്രവചനവും യാഥാർത്ഥ്യമായിട്ടുണ്ട്. സെപ്തംബർ 11ലെ ഭീകരാക്രമണം, ബറാക് ഒബാമയുടെ പ്രസിഡന്റ് പദവി തുടങ്ങി ലോകമഹായുദ്ധങ്ങളെ കുറിച്ചും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 1996 ൽ അവർ ലോകത്തോട് വിടപറഞ്ഞെങ്കിലും ഇന്നും ബാബ വാംഗയുടെ പ്രവചനങ്ങൾ ലോകത്തിന് മുന്നിൽ ചർച്ചാ വിഷയമാണ്.കഴിഞ്ഞ ദിവസം മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റതുമായി ബന്ധപ്പെട്ട പ്രവചനവും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
മുൻ യു.എസ് പ്രസിഡന്റിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് വാംഗ പ്രവചിച്ചിരുന്നു എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വച്ചാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്.ഇതോടൊപ്പം ലോകാവസാനത്തെ കുറിച്ചുള്ള ബാബ വാംഗയുടെ പ്രവചനവും ശ്രദ്ധ നേടുന്നു. 2025ൽ വലിയൊരു ദുരന്തം ഭൂമിയിൽ ഉണ്ടാകുമെന്ന് അവർ പ്രവചിച്ചിരുന്നു എന്ന വാദമാണ് ഉയരുന്നത്. ഭൂമിയിൽ വലിയ ദുരന്തങ്ങൾ സംഭവിക്കും. മാനവരാശിയുടെ വിനാശത്തിന് തന്നെ അത് കാരണമാകും. യൂറോപ്പിൽ സംഭവിക്കുന്ന വലിയ സംഘർഷം യൂറോപ്യൻ ഭൂഖണ്ഡത്തിലെ ജനസമൂഹത്തെ തന്നെ പൂർണമായും ഇല്ലാതാക്കുമെന്ന് വാംഗ പ്രവചിക്കുന്നു.2025ൽ ലോകത്തിന്റെ അവസാനം ആരംഭിക്കുമെന്നാണ് വാംഗ പറയുന്നത്. എന്നാൽ പൂർണമായും ഇല്ലാതാവുക 5079ലായിരിക്കുമെന്നും പ്രവചിക്കുന്നു.
ആ വർഷം ഭൂമിയും മനുഷ്യരുമെല്ലാം ഇല്ലാതാകും.അതിലേക്കുള്ള തുടക്കമാകും 2025ൽ സംഭവിക്കുകയെന്നും അവർ പറയുന്നു. ഇപ്പോൾ സംഭവിക്കുന്ന യുദ്ധങ്ങൾ പലതും വ്യാപിക്കും. അതുപോലെ സംഘർഷങ്ങൾ പലതും വലുതാകും. അത് യൂറോപ്പിനെയും മറ്റ് ഭാഗങ്ങളെയും ബാധിക്കും. ഓരോ വർഷം കഴിയുന്തോറും ഈ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കുമെന്നും 5079ൽ പൂർണമായി നാശത്തിലെത്തുമെന്നും ബാബ വാംഗ പ്രവചിക്കുന്നു.എന്നാൽ ബാബ വാംഗയുടെ പല പ്രവചനങ്ങളും നടന്നിട്ടില്ലെന്ന് അവരെ വിമർശിക്കുന്നവർ പറയുന്നു. 2016ല്‍ യൂറോപ്പ് അവസാനിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചതാണ്. അതുപോലെ 2010നും 2014നും ഇടയില്‍ ആണവ യുദ്ധം നടക്കുമെന്നും പ്രവചനമുണ്ടായിരുന്നു. അതും സംഭവിച്ചിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.പ്രകൃതി ദുരന്തങ്ങള്‍ക്കും അതിതീവ്രമായ കാലാവസ്ഥയ്ക്കും 2024 സാക്ഷ്യം വഹിക്കുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.
ആഗോള താപ തരംഗങ്ങളുടെ ആവൃത്തി 67 ശതമാനം വര്‍ധിച്ചതായി സയന്‍സ് അഡ് വാന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ഈ താപ തരംഗങ്ങളിലെ ഏറ്റവും ഉയര്‍ന്ന താപനില 40 വര്‍ഷം മുമ്പ് രേഖപ്പെടുത്തിയതിനേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്,1979 മുതല്‍ 1983 വരെയുള്ള വര്‍ഷങ്ങളില്‍ ആഗോളതാപ തരംഗങ്ങളുടെ ശരാശരി ദൈര്‍ഘ്യം എട്ട് ദിവസമായിരുന്നുവെങ്കില്‍ 2016 മുതല്‍ 2020 വരെ ഇത് 12 ദിവസമായി വര്‍ധിച്ചുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 2024-ല്‍ ചൂട് റെക്കോഡ് ഭേദിക്കുമെന്നും കണക്കാക്കപ്പെടുന്നു.യൂറോപ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയ വംഗ വലിയൊരു ലോകരാജ്യം ജൈവായുധ പരീക്ഷണം നടത്തുകയോ പ്രയോഗിക്കുകയോ ചെയ്യുമെന്നുള്ള സൂചനയും നല്‍കിയിട്ടുണ്ട്. റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവും നിലവില്‍ വലിയ പ്രശ്‌നങ്ങളായി തുടരുകയാണ്.
https://www.facebook.com/Malayalivartha