വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ; യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി ബ്രെട്ട് മക് ഗുർകും എത്തും കെയ്റോയിലേക്ക്
വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ. ഇസ്രായേൽ സംഘം ചർച്ചക്കായി കെയ്റോയിൽ എത്തിയിരിക്കുന്നത്. കെയ്റോയിലേക്ക് യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി ബ്രെട്ട് മക് ഗുർകും എത്തും. വൈറ്റ്ഹൗസ് പ്രതികരിച്ചിരിക്കുന്നത് ഗസ്സയിൽ വെടിനിർത്തൽ വരുന്നതോടെ ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും അയവ് വരുമെന്നും കെയ്റോയും ദോഹയും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നുമാണ്.
അമേരിക്കൻ സന്ദർശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തയ്യാറാകുകയാണ് . തെക്കൻ ഗസ്സയിലെത്തിയ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തി. തിങ്കളാഴ്ച വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടക്കാനിരിക്കെയാണ് ഈ സന്ദര്ശനം . ഇത് മൂന്നാം തവണയാണ് മുന്നറിയിപ്പില്ലാതെ നെതന്യാഹു ഗസ്സ സന്ദർശിക്കുന്നത്.ലക്ഷ്യം നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ മാറ്റമില്ല.
https://www.facebook.com/Malayalivartha