യുദ്ധാനന്തരം ഗസയുടെ പുനര്‍നിര്‍മാണത്തിനായി സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇ....ഗസയുടെ പ്രതിരോധത്തിനും ഫലസ്തീനിലെ മാനുഷിക, പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് ഈ നടപടി...
വെടി നിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇവിടെ വശത്ത് പല സ്ഥലങ്ങളും തകർന്നടഞ്ഞിരിക്കുകയാണ്. അവിടെ ഒരു നഗരം തന്നെയുണ്ടായിരുന്നു എന്നുള്ളത് വിശ്വസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പലസ്തീനിലെ പല സ്ഥലങ്ങളും. ഇനി അതൊന്നും ഒരിക്കലും പഴയത് പോലെ ആവില്ല . ആവണമെങ്കിൽ വർഷങ്ങൾ എടുക്കും . ഇപ്പോൾ യുദ്ധാനന്തരം ഗസയുടെ പുനര്‍നിര്‍മാണത്തിനായി സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിച്ച് യു.എ.ഇ. ഗസയിലെ ഫലസ്തീനികള്‍ക്കായുള്ള ബഹുരാഷ്ട്ര ദൗത്യത്തിലേക്ക് സൈന്യത്തെ അയക്കാന്‍ സന്നദ്ധത അറിയിക്കുന്ന ആദ്യ രാജ്യമാണ് യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്).വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക വക്താവ് ലാന നുസെയ്‌ബെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഗസയുടെ പ്രതിരോധത്തിനും ഫലസ്തീനിലെ മാനുഷിക, പുനര്‍നിര്‍മാണ ആവശ്യങ്ങള്‍ പരിഹരിക്കാനും വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് നുസെയ്‌ബെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ഗസയിലെ യുദ്ധാനന്തര പദ്ധതികള്‍ക്ക് അമേരിക്ക നേതൃത്വം വഹിക്കുകയാണെങ്കില്‍ സൈന്യത്തെ വിട്ടുനല്‍കാന്‍ തയ്യാറാണെന്നാണ് യു.എ.ഇ അറിയിച്ചത്.ഗസയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് യു.എസുമായി കൂടിയാലോചനകള്‍ നടത്തിയെന്നും ലാന നുസെയ്‌ബെ പറഞ്ഞു. അതേസമയം വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന പാശ്ചാത്യ പിന്തുണയുള്ള ബോഡിയായ ഫലസ്തീന്‍ അതോറിറ്റി ക്ഷണിച്ചാല്‍ മാത്രമേയു.എ.ഇ ബഹുരാഷ്ട്ര സൈന്യത്തില്‍ ചേരുകയുള്ളുവെന്നും ലാന നുസെയ്‌ബെ വ്യക്തമാക്കി.
സൈന്യത്തെ വിട്ടുനല്‍കുന്നതില്‍ യു.എ.ഇ അധികൃതരുമായി മണിക്കൂറുകളോളം ചര്‍ച്ച നടത്തിയെന്നും ലാന ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതുവരെ ഗസയിലും വെസ്റ്റ് ബാങ്കിലും യു.എന്‍ സമാധാന സേനയെ വിന്യസിക്കണമെന്ന് അറബ് ലീഗും ആവശ്യപ്പെട്ടിരുന്നു.അതേസമയം 2020ലാണ് ഇസ്രഈലുമായുള്ള നയതന്ത്രബന്ധം യു.എ.ഇ സാധാരണ നിലയിലാക്കിയത്. ഗസയിലെ ഫലസ്തീനികള്‍ക്ക് നേരെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രഈലി സര്‍ക്കാര്‍ ആക്രമണം നടത്തുമ്പോഴും യു.എ.ഇ നയതന്ത്ര ബന്ധം തുടര്‍ന്നിരുന്നു.കഴിഞ്ഞ ദിവസം അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിനിടെ കഫിയ ധരിച്ച് ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം ഉയര്‍ത്തിയ വിദ്യാര്‍ത്ഥിയെ യു.എ.ഇ നാടുകടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വിദ്യാര്‍ത്ഥിയെ ഒരാഴ്ച പൊലീസ് കസ്റ്റഡിയില്‍ വെച്ചതിന് പിന്നാലെയാണ് നാടുകടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിക്കുകയും ചെയ്തിരുന്നു.അതെ സമയം അമേരിക്കൻ സന്ദർശനത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിനിടെ, വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ.ഇസ്രായേൽ സംഘം ചർച്ചക്കായി കെയ്റോയിൽ എത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് പശ്ചിമേഷ്യൻ പ്രതിനിധി ബ്രെട്ട് മക് ഗുർകും കെയ്റോയിലെത്തും.കെയ്റോയും ദോഹയും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ഗസ്സയിൽ വെടിനിർത്തൽ വരുന്നതോടെ ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും അയവ് വരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
അതിനിടെ, തിങ്കളാഴ്ച വാഷിങ്ടണിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച നടക്കാനിരിക്കെ, തെക്കൻ ഗസ്സയിലെത്തിയ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തി. ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് മുന്നറിയിപ്പില്ലാതെ നെതന്യാഹു ഗസ്സ സന്ദർശിക്കുന്നത്.ലക്ഷ്യം നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നെതന്യാഹു.അതേസമയം, ഹമാസിനെയും മറ്റും വെടിനിർത്തൽ ചർച്ചയിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗവിർ മസ്ജിദുൽ അഖ്സയിൽ കടന്നുകയറി. ഉടമ്പടികളില്ലാതെ ബന്ദികളുടെ മോചനത്തിനുവേണ്ടി പ്രാർഥിക്കാനാണ് മസ്ജിദുൽ അഖ്സയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ബെൻഗവിറിന്‍റെ നടപടിക്കെതിരെ ഫലസ്തീൻ സമൂഹം രംഗത്തുവന്നു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം ഇസ്രായേൽ പാർലമെന്‍റ് തള്ളി.ഒമ്പതിനെതിരെ 68 വോട്ടുകൾക്കാണ് ഇസ്രായേൽ പാർലമെന്റായ കെനെസെറ്റ് പ്രമേയം തള്ളിയത്. ഇസ്രായേൽ രാഷ്ട്രത്തിനും പൗരന്മാർക്കും അപകടമാണ് ഫലസ്തീൻ രാഷ്ട്രമെന്ന് പ്രമേയം പറഞ്ഞു.മധ്യ ഗാസയിലെ അഭയാർഥി ക്യാംപുകളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയതോടെ ഇന്നലെ 54 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. സവെയ്ദ, ബുറേജ്, നുസ്റിയേത്ത്, ദെയ്ർ അൽ ബലാ ക്യാംപുകളിൽ അതിരൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസയ്ക്ക് ആവശ്യമായ ജലത്തിന്റെ 94 ശതമാനവും ഇസ്രയേൽ തടഞ്ഞതോടെ അഭയാർഥി ക്യാംപുകൾ കടുത്ത പ്രതിസന്ധി നേരിടുന്നു. മിക്ക ക്യാംപുകളിലും വൻമാലിന്യക്കൂമ്പാരം നീക്കം ചെയ്യാതെ കിടക്കുന്നു. റഫയിലേക്ക് ഇസ്രയേൽ ടാങ്കുകൾ കൂടുതൽ കടന്നുകയറ്റം നടത്തി.
ഉയർന്ന സ്ഥലങ്ങളിൽ നിലയുറപ്പിച്ച് അവ ആക്രമണം നടത്തുകയാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സേന കുഴിച്ചുമൂടിയ 12 മൃതദേഹങ്ങൾ പലസ്തീൻ ആരോഗ്യപ്രവർത്തകർ പുറത്തെടുത്ത് ശരിയായ രീതിയിലുള്ള സംസ്കാരം നടത്തി. ഇപ്പോഴത്തെ സംഘർഷത്തിനു തുടക്കമിട്ട ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തയാൾ ഉൾപ്പെടെ 2 ഇസ്‍ലാമിക് ജിഹാദ് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസ് പ്രവർത്തകരുടെ ഒട്ടേറെ തുരങ്കങ്ങൾ കണ്ടെത്തി തകർത്തതായും പറഞ്ഞു. ഇതേസമയം, വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കാനായി ഇസ്രയേലിന്റെ പുതിയ സംഘം കയ്റോയിലെത്തിയിട്ടുണ്ട്.കോൺഗ്രസിനെ അഭിസംബോധന ചെയ്യാൻ യുഎസിനു തിരിക്കുന്നതിനു തൊട്ടു മുൻപ് പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ദക്ഷിണ ഗാസയിലെ ഇസ്രയേൽ സേനയെ സന്ദർശിച്ചു.
ഇതിനു തൊട്ടുമുൻപ് തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇത്താവർ ബെൻ ഗവിർ അൽ അഖ്സ പള്ളി സന്ദർശിച്ചത് വെടിനിർത്തൽ ചർച്ചയെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. തെക്കൻ ഇസ്രയേലിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് ഇസ്‍ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണം നടത്തി. ഗാസയിൽ സഹായം എത്തിക്കാൻ അനുവദിച്ചാൽ ആക്രമണം നിർത്താമെന്ന് ഹിസ്ബുല്ലയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ഗാസയിൽ സംഘർഷം തുടരുന്നത് വലിയ മാനുഷിക പ്രതിസന്ധിക്കിടയാക്കുമെന്ന ആശങ്ക ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ അറിയിച്ചു.
https://www.facebook.com/Malayalivartha