കോശ രഹസ്യം കണ്ടെത്തിയ ജയിംസ് റോത്ത്മാന്‍ , റാന്‍ഡി ഷെക്മാന്‍ , തോമസ് സുഥോഫ് എന്നിവര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം
2013ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ശരീര കോശങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് പുരസ്‌കാരം. കോശങ്ങള്‍ രാസവസ്തുക്കള്‍ നിര്‍മിച്ച് കൃത്യസമയത്ത് ആവശ്യമായ സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതിന്റെ രഹസ്യം കണ്ടെത്തിയ അമേരിക്കന്‍ ഗവേഷകരായ ജയിംസ് റോത്ത്മാന്‍ , റാന്‍ഡി ഷെക്മാന്‍ , ജര്‍മന്‍ ഗവേഷകനായ തോമസ് സുഥോഫ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
കോശങ്ങള്‍ അവയുടെ 'കാര്‍ഗോ സംവിധാനം' എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മനസിലാക്കിയതിനാണ്, മൂവരും പുരസ്‌ക്കാരത്തിന് അര്‍ഹരായതെന്ന് നൊബേല്‍ കമ്മറ്റി ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. 1.1 മില്യണ്‍ യുഎസ് ഡോളറാണ് സമ്മാനത്തുക.
https://www.facebook.com/Malayalivartha